Monday, 26 September 2011

ആദാമിന്റെ മകന്‍ അബുവിന് ഓസ്‌കര്‍ നോമിനേഷന്‍

ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ മലയാള ചിത്രം 'ആദാമിന്റെ മകന്‍ അബു' ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യന്‍ എന്‍ട്രിയായി തിരഞ്ഞെടുത്തു. ഓസ്‌കാറില്‍ വിദേശചിത്ര വിഭാഗത്തിലാണ് ആദാമിന്റെ മകന്‍ മല്‍സരിക്കുക. .ചെന്നൈ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ ചേര്‍ന്ന ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.മലയാള ചിത്രമായ ഉറുമിയടക്കം മൊത്തം 16 ചിത്രങ്ങള്‍ ജൂറി നോമിനേഷനായി പരിഗണിച്ചിരുന്നു.സലിം അഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സലിംകുമാറിന്റെ അഭിനയമികവ്, കഥ, മികച്ച സംവിധാനം അതിലുപരി കാലഘട്ടത്തിന് അനുസൃതമായ സന്ദേശം തുടങ്ങിയ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ആദാമിന്റെ മകന്‍ അബുവിനെ തിരഞ്ഞെടുത്തതെന്ന് പ്രശസ്ത തമിഴ് സംവിധായകനും ജൂറി കമ്മിറ്റി അംഗവുമായ ബി. ലെനിന്‍ പറഞ്ഞു.മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സലിംകുമാറിന് മികച്ച നടനുള്ള ഭരത് അവാര്‍ഡും ഉള്‍പ്പെടെ നാലു ദേശീയ അവാര്‍ഡുകളും നാലു സംസ്ഥാന അവാര്‍ഡുകളും ആദാമിന്റെ മകന്‍ അബു ഇതുവരെ നേടിയിട്ടുണ്ട്.

No comments:

Post a Comment

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ.... നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ വിലപ്പെട്ടതാണ്,. ഇല്ലാന്ന് പറയരുത് ഒന്നല്ലേല്‍ നമ്മളെല്ലാം മലയാളികളല്ലേ നല്ലത് പറഞ്ഞില്ലേലും വിമര്‍ശനം ആകാലോ...
വിമ൪ഷങ്ങളില്‍ നിന്ന് മാത്രമേ തെറ്റ് കുറ്റങ്ങളില്‍ ഇല്ലാത്ത ഒന്നാക്കി ഇതിനെ മാറ്റാന്‍ ആകൂ.... plz

Related Posts Plugin for WordPress, Blogger...