Thursday 29 September 2011

നാരങ്ങാ ചോറ് (ലെമണ്‍ റൈസ്)


തെക്കേ ഇന്ത്യയിലെ പല സ്ഥലത്തും ഏറെ സുപരിചിതമായ ഒന്നാണ് ലെമണ്‍ റൈസ്. ഗ്രില്‍ഡ് ചിക്കനും ഫിഷിനുമൊപ്പം നല്ല കോമ്പിനേഷനാണ് നാരങ്ങാ രുചിയുള്ള ഈ റൈസ്.

ചേരുവകള്‍

ഒരു കപ്പ് വസുമതി അരി
ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍
12-14 കറിവേപ്പില
കഷണങ്ങളാക്കി വറുത്തെടുത്ത രണ്ട് വറ്റല്‍ മുളക്
ഒരു ചെറിയ കഷണം കറുവപ്പട്ട
രണ്ടോ മൂന്നോ ഗ്രാമ്പു
4-6 ഏലക്കായ
കാല്‍ ടീസ്പൂണ്‍ ജീരകം
കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍
ഒരു വലിയ നാരങ്ങ പിഴിഞ്ഞെടുത്ത നീര്
അര കപ്പ് ചൂടുവെള്ളം
ആവശ്യത്തിന് ഉപ്പ്
ഒരി ടേബിള്‍ സ്പൂണ്‍ കടുക്
മല്ലിച്ചപ്പ്

ഉണ്ടാക്കുന്ന വിധം

അരി ഒരു പാത്രത്തിലെടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. വെള്ളം വറ്റിച്ചശേഷം മാറ്റിവയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണയെടുത്ത് ചൂടാക്കുക. നല്ല വണ്ണം ചൂടായ ശേഷം അതില്‍ കറിവേപ്പിലയും മുളകും, കറുവപ്പട്ടയും, ഗ്രാമ്പുവും, എലക്കായയും, കടുകും മഞ്ഞളും ചേര്‍ക്കുക. 20-30 സെക്കന്റ് ഇളക്കുക. അതിലേക്ക് അരിചേര്‍ക്കുക. രണ്ടു മിനിറ്റ് ഇളക്കുക. അതിനുശേഷം നാരങ്ങാനീരും ചൂടുവെള്ളവും ചേര്‍ക്കുക.

തീ കുറച്ചശേഷം പാത്രം നന്നായി മൂടിവയ്ക്കുക. 10മുതല്‍ 12 മിനിറ്റുവരെ വേവിച്ചശേഷം ആവി പുറത്തുകളഞ്ഞ് ഇറക്കിവയ്ക്കുക. പത്ത് മിനിറ്റോളം ഒന്നും ചെയ്യാതെ വച്ചശേഷം ഒരു ഫോര്‍ക്ക് കൊണ്ട് റൈസ് ഇളക്കുക. അതില്‍ മല്ലിച്ചപ്പ് ഇടുക.

വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ് നാരങ്ങ. ഇത് പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കും. ഹൃദ്രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കും.

No comments:

Post a Comment

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ.... നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ വിലപ്പെട്ടതാണ്,. ഇല്ലാന്ന് പറയരുത് ഒന്നല്ലേല്‍ നമ്മളെല്ലാം മലയാളികളല്ലേ നല്ലത് പറഞ്ഞില്ലേലും വിമര്‍ശനം ആകാലോ...
വിമ൪ഷങ്ങളില്‍ നിന്ന് മാത്രമേ തെറ്റ് കുറ്റങ്ങളില്‍ ഇല്ലാത്ത ഒന്നാക്കി ഇതിനെ മാറ്റാന്‍ ആകൂ.... plz

Related Posts Plugin for WordPress, Blogger...