Tuesday 25 September 2012

നടക്കാന്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങളിലേക്ക്

                         
                          പുറം ലോകത്ത് അധികം ആരാലും അറിയപ്പെടാതെ, അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ല എന്നമട്ടില്‍ ആരും തിരിഞ്ഞു നോക്കാതെ കിടക്കുന്ന സ്വര്‍ഗ്ഗ സുന്ദരമായ ഒരു പാട് സ്ഥലങ്ങള്‍ കേരളത്തിലുണ്ട്. അത് പോലെ ഒരു സ്ഥലമാണ് തൃശ്ശൂര്‍ ജില്ലയിലെ മരോട്ടിച്ചാല്‍ ഗ്രാമവും അതിനടുത്തുള്ള കാട്ടിലെ ചെറുതും വലുതും ആയ വെള്ളച്ചാട്ടങ്ങളും. നമ്മുടെ സര്‍ക്കാര്‍ ഈ സ്ഥലത്തെ അല്പമെങ്കിലും പരിഗണിച്ചിരുന്നെങ്കില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ കേരളീയര്‍ക്ക് അഭിമാനത്തോടെ പറയാന്‍ , അനുഭവിക്കാന്‍ ഒരു സുന്ദരസ്ഥലം കൂടി നമുക്ക് കിട്ടുമായിരുന്നു. ഈ മരോട്ടിച്ചാല്‍ ഇപ്പോള്‍ വെള്ളമാടിക്കാരുടെ വിഹാര കേന്ദ്രമാനെന്നുള്ളത് ഒരു സത്യം.

          








                                                           തൃപ്രയാര്‍  നിന്നാണ് ഞങള്‍ യാത്ര തുടങ്ങിയത്. ഞങ്ങള്‍ മൂന്നു ബൈക്കുകളിലായാണ് പോയത്, തൃപ്രയാര്‍  - ചേര്‍പ്പ്‌  -ഒല്ലൂര്‍   എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ വരുന്ന ഒരു സ്ഥലമായ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം - മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം. പാലക്കാടു നിന്നും വരുന്നവര്‍ക്ക് മണ്ണുത്തി - നടത്തറ- കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്‍ക്ക് മിഷന്‍ ഹോസ്പിടല്‍ - അഞ്ചേരി - കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്‍എത്താം. തൃശ്ശൂരില്‍ നിന്നും മരോട്ടിച്ചാലിലേക്ക് പ്രൈവറ്റ് ബസ്‌ സര്‍വീസ് നടത്തുന്നുണ്ട്. 
                  
                           മരോട്ടിച്ചാലില്‍ ഒന്നോ രണ്ടോ നാടന്‍ ചായക്കടകള്‍ മാത്രമേ ഉള്ളൂ. അതിലാണെങ്കില്‍ ചായ മാത്രം പ്രതീക്ഷിച്ചാല്‍ മതി, ഞായറാഴ്ചയാണ് എങ്കില്‍ അതുപോലും കിട്ടിയില്ല എന്നും വരും. അത് മുന്‍കൂട്ടി അറിയാമെങ്കിലും ഞങ്ങള്‍ ലാലേട്ടനെ വിശ്വസിച്ചു " വിശ്വാസം അതല്ലേ എല്ലാം " എന്നാല്‍ അതിനെ എല്ലാം കാറ്റില്‍ പറത്തികൊണ്ട് ഒരു ചായക്കട പോലും തുറന്നില്ല, അങ്ങനെ പാക്കറ്റ് ചിപ്സും വാങ്ങി കുപ്പി വെള്ളവും വാങ്ങി . അതും കൈയിലെടുത്തു ബൈക്കുകള്‍ പാര്‍ക്ക് ചെയ്തു  ഞങള്‍ യാത്ര തുടങ്ങി.

                വേറെയും കുറച്ചു ആളുകള്‍ ഞങളുടെ മുന്‍പേ നടക്കുന്നുത് കണ്ടപ്പോള്‍ മനസ്സിന് അല്പം ആശ്വാസം തോന്നി. ആ സമയം അവിടെ നിന്ന നാട്ടുകാരോട് ഞങ്ങള്‍ വഴി ചോദിച്ചു, എന്നാല്‍ അവര്‍ വഴിക്ക് പകരം തന്നത് ഉപദേശമായിരുന്നു.  ഞങ്ങള്‍ ചെല്ലുന്നതിനു 2 ദിവസം മുമ്പ്  അവിടെ എത്തിയ ഒരു കൂട്ടത്തെ ആനകളില്‍ നിന്നും രക്ഷിക്കാന്‍ അവര്‍ വളരെ പണി പെട്ടതാണ് എന്നെല്ലാം പറഞ്ഞു. വെള്ളച്ചാട്ടം ഇവിടത്തെ നാട്ടുകാരുടെ ഇടയില്‍ "കുത്ത് " എന്ന പേരിലാണ് അറിയപ്പെടുന്നത് , അവര്‍ ഞങ്ങളോട് അവസാനമായി പറഞ്ഞത് ആദ്യത്തെ കുത്തില്‍ കുളിച്ചു പോന്നോളൂ   എന്നാണ് ..................

                           റോഡരുകിലെ കനാലില്‍ കരയിലൂടെ അല്പം നടന്നപ്പോള്‍ തന്നെ ആദ്യ വെള്ളച്ചാട്ടത്തിന്റെ ശബ്ദം ചെവികളെ തഴുകിയെത്തി. തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നും ഒരു ദിവസ്സത്തെക്ക് മാത്രമായിട്ടുള്ള മോചനം ഞങള്‍ ആസ്വദിക്കാന്‍ തുടങ്ങി. മുന്‍പേ പോയവന്റെ കാല്‍പാട് പോലും മായ്ച്ചു കളയുന്ന ആ കാട്ടു വഴികളിലൂടെ നടക്കാന്‍ മനസ്സ് വെമ്പല്‍ കൊള്ളുകയായിരുന്നു. കിളികളുടെ ശബ്ദവും കാടിന്റെ വന്യതയും അനുഭവിക്കാന്‍ തുടങ്ങി. എങ്ങും നിറഞ്ഞ പച്ചപ്പ്‌ മാത്രം. ............
                                               
                              പോകുന്ന വഴിക്ക് ചില ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങള്‍ കുറെ എണ്ണം ഉണ്ട്. കുടുംബമായി വരുന്നവര്‍ ആദ്യത്തെ വെള്ളച്ചാട്ടത്തില്‍ കുളിച്ചു മടങ്ങുകയാണ് സാധാരണ ചെയ്യാറുള്ളത്. ഏറ്റവും പ്രധാനപ്പെട്ട വെള്ളച്ചാട്ടമായ "ഇലഞ്ഞിപ്പാറയിലേക്ക് " കാട്ടിലൂടെ നാല് കിലോമീറ്റര്‍ നടക്കണം. അതുകൊണ്ട് തന്നെ ചെറിയ സ്ടലങ്ങളില്‍ നിന്ന് സമയം കളയാതെ ലക്ഷ്യസ്ഥാനം നോക്കി ഞങ്ങള്‍ നടന്നു.

                          
                                    ഒരാള്‍ക്ക്‌ മാത്രം നടക്കാന്‍ വീതിയുള്ള കാടുവഴികളില്ലൂടെ കുറെ നടന്നു, കാട് ശരിക്കും ഭീകരമായിരുന്നു. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും ചെറുതും വലുതുമായ പാറകളും ഉണങ്ങി വീണ മരങ്ങളും ചിലയിടങ്ങളില്‍ തടസ്സം സൃഷ്ടിച്ചു. അതെല്ലാം ചാടിക്കടന്നു, പാറകളില്‍ തെന്നി വീഴാതെ നടന്നു. അല്പം തുറസ്സായ ഒരിടത്ത് എത്തി അല്പം വിശ്രമിക്കാന്‍ ഇരുന്നു. 




                                      റോഡരുകില്‍ നിന്നും ഏകദേശം രണ്ടുമണിക്കൂറോളം കാട്ടിലൂടെ നടന്നു. വഴിയില്‍ സുന്ദരമായ ചില ചെറിയ വെള്ളച്ചാട്ടങ്ങള്‍ കണ്ടു. എവിടെ വെച്ച് യാത്ര അവസാനിപ്പിച്ചാലും ആരും ആ യാത്ര നഷ്ടമായി എന്ന് പറയാത്ത ഒരിടമാണ് ഈ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍. ഓരോന്നും കണ്ടും ഫോട്ടോയെടുത്തും  ഞങള്‍ വീണ്ടും നടന്നു. ഏറ്റവും അവസാന ലക്ഷ്യമായ ഇലഞ്ഞി പാറ വെള്ളച്ചാട്ടത്തിലേക്ക്. എന്നാല്‍ നടന്നു നടന്നു പട്ടിയായതല്ലാതെ ലകഷ്യ സ്ഥാനം കാണുന്നില്ല.  പലപ്പോളും ഞാന്‍ പറഞ്ഞു തുടങ്ങി " വാടാ തിരിച്ചു പോകാം, നിങ്ങള്‍ പോയി വാ ഞാന്‍ ഇവിടെ ഉണ്ടാകും " എന്നെക്കെ , എന്നാല്‍ അത്രയും ദൂരം നടന്നിട്ട് തിരിച്ചു പോരാന്‍ ആരും തയ്യാറായില്ല .
                                         
                     ഇടയ്ക്കിടെ ചിലര്‍ മടങ്ങി വരുന്നുണ്ടാര്‍ന്നു ..... ആദ്യത്തെ ആളുകളോട് ചോദിച്ചപ്പോള്‍ പറഞ്ഞു പത്തു മിനിറ്റ് നടന്നാല്‍ മതി .... പത്തു മിനിട്ട് കഴിഞ്ഞു അടുത്ത ടീം വരുന്നു അവരും പറഞ്ഞു പത്തുമിനിട്ടു അങ്ങനെ പത്തു മിനിട്ടുകള്‍ കുറെ കഴിഞ്ഞു .  വെറും പത്തു മിനിട്ട് കൊണ്ട് അവിടെ നടന്നെത്താം എന്ന് അവരില്‍ നിന്നും കേട്ടപ്പോള്‍ മനസ്സില്‍ വല്ലാത്ത സന്തോഷം തോന്നി. ക്ഷീണമെല്ലാം മറന്നു ഞങ്ങള്‍ വീണ്ടും മല കയറി. അങ്ങിനെ ഒടുവില്‍ ഞങള്‍ ആ കാട്ടിനുള്ളിലെ സ്വര്‍ഗ്ഗലോകത്ത് എത്തി ചേര്‍ന്നു.  നല്ല മഴപെയ്താല്‍ മാത്രമേ വെള്ളച്ചാട്ടത്തിന്റെ ഭംഗി മുഴുവനായി ആസ്വദിക്കാന്‍ കഴിയൂ. എന്നാല്‍ മഴയത്ത് കാടിലൂടെയുള്ള യാത്ര ദുഷ്കരവുമാണ്. 
                                 രോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവും ആണ് ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനെ പല ആങ്കിളിലും കാണാന്‍ പ്രകൃതി തന്നെ അവിടെ സൌകര്യം ഒരുക്കിയിട്ടുണ്ടായിരുന്നു. അതിനടുത്തു തന്നെ അതെ ഉയരത്തില്‍ ഉള്ള മറ്റൊരു സ്ഥലം ഉണ്ടായിരുന്നു, ഞങ്ങള്‍ അതിനു മുകളില്‍ കയറിയപ്പോള്‍ ആണ് ആ കുത്തിന്റെ ശരിക്കുമുള്ള രൂപം മനസ്സിലായത്...... 

                            
                             വിശ്രമത്തിന് ശേഷം ഞങ്ങള്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ കയറി ഏറ്റവും അടുത്തുകണ്ട നീരൊഴുക്കില്‍ എല്ലാം മറന്നു മുങ്ങി കിടന്നു. എന്തോ നേടിയ പ്രതീതിയായിരുന്നു മനസ്സില്‍. മൂന്നു മണിക്കൂര്‍ നീണ്ട യാത്രയുടെ ക്ഷീണം മുഴുവന്‍ കഴുകിക്കളഞ്ഞു, കുറെ നേരം വെള്ളത്തില്‍ മുങ്ങിക്കിടന്നു. 

                      രു മണിക്കൂര്‍ കൊണ്ട് ഞങള്‍ കാട്ടിനിന്നും നിന്നും പുറം ലോകത്തെത്തി.  യാത്ര തുടര്‍ന്നു. എന്നാല്‍ കഷ്ടകാലം തുടങ്ങിയത് അതിനു ശേഷം ആണ്.   അധികം വൈകാതെ തന്നെ ഒരു ബൈക്കിന്റെ ചെയിന്‍ അങ്ങ് പൊട്ടി, നന്നാക്കാന്‍ വല്ല കടയുമുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ ഓടി നടന്നു. ഒന്നും അങ്ങ് ശരിയായില്ല, അവസാനം തള്ളാന്‍ തീരുമാനിച്ചു , കുറച്ചു ചെന്നപ്പോള്‍ നല്ലവരായ നാട്ടുകാര്‍ സഹായ വാക്താനവുമായെത്തി, അവര്‍ ഒരാളെ വിളിച്ചു ചെയിന്‍ ശരിയാക്കി തന്നു.അങ്ങനെ എല്ലാവര്ക്കും നന്ദി പറഞ്ഞു ഞങ്ങള്‍ തിരിച്ചു വാഹനങ്ങളുടെ പുകയും മറ്റു മാലിന്യങ്ങള്‍ക്കും നടുവിലേക്ക് .... 
                                                                                                                                                                                                       
                                                                                                                                 

കിഴക്കിന്റെ കാഷ്‍മീര്‍ എന്ന് വിളിക്കുന്ന മൂന്നാറിലേക്ക് ഒരു വിനോദ യാത്ര


                               ഴ ഉണ്ടായാല്‍ മുറിവിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥലമാണ് മൂന്നാര്‍. ഞങ്ങള്‍ പോകുന്നത് കോരിച്ചൊരിഞ്ഞ മഴയുള്ള ദിവസവും. മുന്‍കൂട്ടി നിശ്ചയിച്ചത് മഴയുടെ പേരില്‍ മാറ്റാന്‍ തോന്നിയില്ല. 'വിശ്വാസം... അതല്ലേ എല്ലാം...', രാത്രി 12 മണിക്ക് ശേഷം പുറപ്പെടാന്‍ ആണ് ഞങ്ങള്‍ തീരുമാനിച്ചിരുന്നത് എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട്‌ യാത്ര പുലര്‍ച്ചെ 4  മണിക്ക് ശേഷം ആകേണ്ടി വന്നു, അങ്ങനെ ഞങ്ങള്‍ ഒരു വീട്ടില്‍ ഒത്തുകൂടി, എന്നാല്‍ അങ്ങനെ ഒരു കാര്യം നടന്നില്ല എങ്കില്‍ ഞങ്ങളുടെ ടൂര്‍ പൂര്‍ണമാകുമായിരുന്നില്ല കാരണം അത്രയ്കും രസകരമായ നിമിഷങ്ങള്‍ ആയിരുന്നു ഞങ്ങള്‍ അവിടെ നിന്നും ലഭിച്ചത്, ഞാന്‍ ആദ്യമായും അവസാനമായും റമ്മി കാര്‍ഡ്‌ (നമ്മുടെ ചീട്ടു ) ആദ്യമായി പഠിച്ചതും കളിച്ചതും അവിടെയായിരുന്നു.. , അതിനു ശേഷം വെറുതേ പരസ്പരം പാരയും കത്തിയും വെച്ച് ടൈം കളഞ്ഞു , പലപ്പോളും ചിരിച്ചു ...., ചിരിച്ചു........ 


                                            അത്രയ്ക്ക് രസകരമായിരുന്നു എല്ലാരുടെയും ലാത്തിഅടി , ..........സമയം പോയത് അറിഞ്ഞില്ല 
****************************************************************************************
അങ്ങനെ പുറപ്പെടുവാനുള്ള സമയം സമാഗതമായി... , അങ്ങനെ ഞങ്ങള്‍ അവിടെന്നു യാത്ര തുടങ്ങി , മറ്റു രണ്ടു സ്ഥലത്ത് നിന്നും കൂട്ടത്തില്‍ ബാക്കിയുള്ളവരെ പിക്ക് ചെയ്യണം ഞങ്ങള്‍ ആദ്യ ടീമിനെ പിക്ക് ചെയ്തു യാത്ര തുടര്‍ന്നു. ഏകദേശം 180 കി മി ഉണ്ട് മൂന്നാറിലേക്ക്, രണ്ടാമത്തെ ആളെയും ഞങ്ങള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിക്ക് ചെയ്തു , ഞങ്ങള്‍ യാത്ര തുടര്‍ന്നു ........
രാത്രി മൊത്തം അടിച്ചു പൊളിച്ചു ഉറക്കം കളഞ്ഞത് കൊണ്ടാകണം ബസ്സില്‍ കയറി അധികം വൈകാതെ ഞങ്ങളുടെ കൂട്ടം പത്തി താഴ്ത്തി,..... 
                                     ഞങ്ങള്‍ പോയത് ത്രിശൂര്‍-ചാലക്കുടി-അങ്കമാലി- പെരുമ്പാവൂര്‍ - എന്ന വളഞ്ഞ വഴി ആണ് പോയത് , ഞങ്ങള്‍ എറണാകുളം ഭാകത്ത് നിന്ന് പോകുന്നത് കൊണ്ട്‌  നേര്യമംഗലം വഴിയാണ് ഞങ്ങള്‍ പോയത്, നേര്യമംഗലം എറണാകുളം ജില്ലയുടെ ഇടുക്കിയോടു ചേര്‍ന്ന് കിടക്കുന്ന ഭാഗം ആണ്. ഇവിടെയുള്ള നേര്യമംഗലം പാലം വളരെ പ്രശസ്തമാണ്, പാലത്തിന്‍റെ റോഡ് വീതി വെറും 4.90 മീറ്ററേ ഉള്ളൂ. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലം കണ്ടിട്ടുണ്ടോ അതിന്റെ ഒരു ചെറു പതിപ്പ് ആണ്, 1935ല്‍  ഈ പാലം ഉദ്ഘാടനം ചെയ്തത്......







ഈ വഴിയില്‍ തന്നെ ആണ് മുന്നാറിലേക്ക് പോകുമ്പോള്‍ ഉള്ള ആദ്യത്തെ വെള്ളച്ചാട്ടമായ ചീയപ്പാറ. ധാരാളം സഞ്ചാരികള്‍ ഇവിടെ ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിനടിയില്‍ പോയി നില്‍ക്കാനുള്ള സൌകര്യം ഉണ്ട് ഇവിടെ. തട്ടുകളായി വീഴുന്ന ഈ വെള്ളച്ചാട്ടത്തിന് ഇത്ര ഭംഗിയുണ്ടാവാന്‍ കാരണം മഴക്കാലം ആകും. എന്തായാലും മഴ ഇതുവരെ ഞങ്ങളെത്തേടി വന്നില്ലാട്ടോ.
അവിടുന്ന് കുറച്ച് കൂടെ യാത്ര ചെയ്താല്‍ റോഡരികില്‍ നിന്നാ കാണാവുന്ന വാളാര്‍ വെള്ളച്ചാട്ടം. ഇതിനരികിലേയ്ക്ക് പോകാന്‍ കഴിയില്ല. വെള്ളം ഉള്ള സമയം ആയത്കൊണ്ട് ഒരു ഭംഗിയൊക്കെ ഉണ്ട്. ഈ രണ്ട് കാഴ്ചകള്‍ക്കും മഴ തടസ്സമാകാത്ത സന്തോഷത്തില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

                                                 എന്നാല്‍ കാത്തിരുപ്പിനു വിരാമം ഇട്ടു കൊണ്ട് മഴ ചെറുതായി ചാറി തുടങ്ങി. ഒരു വെള്ളച്ചാട്ടം കൂടി ഉണ്ടായിരുന്നു. മഴ ഞങ്ങളെ എല്ലാവരും ഒത്തു ഇറങ്ങാന്‍ സമ്മതിച്ചില്ല. എന്നാല്‍ ഞങ്ങള്‍ അവിടെയും ഇറങ്ങി 


അങ്ങനെ വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടെത്തി, ഫുഡ്‌ അടിച്ചു  ....മഴ ചെറുതായി ഇടയ്ക്ക് പൊടിയുന്നു, ചിലര്‍ എല്ലാം അവിടെ നിന്നും ചായിലയും മറ്റും വാങ്ങി , ഞങ്ങള്‍ യാത്ര തുടര്‍ന്നു..........  മുന്നാര്‍ ടൌണില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരവികുളം ദേശീയോദ്യാനത്തിലെത്താം. നീലകുറിഞ്ഞികള്‍ പൂത്തുലഞ്ഞ് ഭൂമിയെ വര്‍ണപ്പട്ടുടുപ്പിക്കുന്ന പ്രസിദ്ധമായ രാജമല ഇവിടെയാണ്ഞങ്ങള്‍ ആദ്യം പോയത് ഈ രാജമലയിലേക്കു ആണ്   വരയാടുകളുടെ സ്ഥലം,  
  എന്നാല്‍ അവിടത്തെ തിരക്കും കാലാവസ്ഥയും ഞങ്ങള്‍ക്ക് മുകളിലേക്കുള്ള സന്ദര്‍ശനത്തിനു തടസ്സമായി, ഞങ്ങള്‍ അവിടെ നിന്നും അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഞങ്ങളുടെ അടുത്ത ലക്‌ഷ്യം കുണ്ടള ഡാം ആയിരുന്നു, എന്നാല്‍ പോകുന്നതിനിടയില്‍ ഞങ്ങള്‍ക്ക് മറ്റൊരു സ്ഥലത്തെ കുറിച്ച് ഒരു അറിവ് കിട്ടി , ബോഡിഗാര്‍ഡ് എന്ന ഫിലിം സോണ്ഗ് ലൊക്കേഷന്‍, എന്നാല്‍ അത് അറിഞ്ഞപ്പോലെക്കും അവിടെക്കുള്ള ശരിയായ വഴി കഴിഞ്ഞിരുന്നു അവിടെ നിന്നും തിരിച്ചു അവിടേക്ക് പോകുക അത്ര എളുപ്പം എല്ലത്തതിനാല്‍ ഞങ്ങള്‍ ലോക്കേഷന് മുകളിലെ റോഡ്‌ സൈഡില്‍ ഇറങ്ങി സ്ഥലം കണ്ടു ,   
അതിനിടയില്‍ അടിയിലേക്ക് ഇറങ്ങാന്‍ ഉള്ള വഴിയും കണ്ടെത്തി ഞങ്ങള്‍ താഴേക്കു ഇറങ്ങി അവിടെയാണ് ഞങ്ങളില്‍ പലരും കേട്ട് മാത്രം പരിചയമുള്ള അട്ട എന്ന ജീവിയെ ആദ്യമായി കണ്ടത്, ഞങ്ങള്‍ കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം കുണ്ടള ഡാം ലകഷ്യമാക്കി നീങ്ങി,.....
                             മാട്ടുപെട്ടി ഡാം , എക്കോ പോയിന്റ്‌ എന്നീ മനോഹര സ്ഥലങ്ങള്‍ കഴിഞ്ഞു വേണം കുണ്ടള ഡാമില്‍ എത്താന്‍, തിരിച്ചു വരുന്ന വഴി അവിടെ ഇറങ്ങാം എന്ന നിലയില്‍ ഞങ്ങള്‍ കുണ്ടള ഡാം ലകഷ്യമാക്കി നീങ്ങി. മനോഹരമായ കുന്നുകളും തോട്ടങ്ങളും ഈ യാത്രക്കിടെ കാണാം. പ്രത്യേകിച്ച് ഒരു സ്ഥലം എന്നതിനെക്കാള്‍ ഇത്തരം കാഴ്ചകള്‍ക്കാണ് മൂന്നാര്‍ യാത്രയില്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന് തോന്നുന്നു, ഇടയ്ക്ക് ഇരു വശത്തും യൂക്കാലി മരങ്ങള്‍ നിറഞ്ഞ റോഡ്, കാഴ്ചകള്‍ കണ്ട് യാത്ര. അങ്ങനെ കുണ്ടള ഡാമിലെത്തി.
വലിയ യൂക്കാലി മരങ്ങള്‍ക്കരികിലായാണ് ഈ ഡാം.നല്ല ഭംഗിയുള്ള കാഴ്ചകളാണ് ഈ സ്ഥലവും നല്‍കുന്നത്
ഡാമില്‍ ബോട്ടിങ്ങ് സൗകര്യം ഉണ്ട്. ധാരാളം പേര്‍ ബോട്ടിങ്ങ് നടത്തുന്നുണ്ടായിരുന്നു
ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു. മഴ ചെറുതായി പെയ്യുന്നുണ്ട്,  ഞങ്ങള്‍ എക്കോ പോയിന്റ്‌ ലകഷ്യമാക്കി വന്ന വഴി പോന്നു, അങ്ങനെ വീണ്ടും ഞങ്ങള്‍ എക്കോ പൊയന്റില്‍ എത്തി....
 അവിടെ ധാരാളം വഴിയോര കച്ചവടക്കാര്‍ ഉണ്ടായിരുന്നു ..... ഞങ്ങള്‍ എക്കോ പൊയന്റില്‍ നിന്നും ധാരാളം ഫോട്ടോസ് എടുത്തു , പ൪ചെയിസ് ചെയ്തു .....
ഞങ്ങള്‍ അവിടെ നിന്നും യാത്രയായി മാട്ടുപെട്ടി ഡാം കാണാന്‍ എന്നാല്‍ മഴയും ക്ഷീണവും ഞങ്ങളെ അതികനേരം അവിടെ തുടരാന്‍ അനുവതിച്ചില്ല 
ഞങ്ങള്‍ അതോടെ അവിടെ നിന്നും സ്വന്തം നാട്ടിലേക്കു പോന്നു ..............................................
****************************************************************************************************************
                                                     മൂന്നാറിലെ കാഴ്ചകളില്‍ നിന്നും ........                                                







Related Posts Plugin for WordPress, Blogger...