Friday 30 September 2011

പൂവാലന്‍മാരെ എങ്ങനെ വള്ളച്ചുഎടുകാം

ഇതു ഫേസ് ബുക്കിലെ  എല്ലാ സുന്ദരിമാര്‍ക്കും വേണ്ടി ...പൂവാലന്‍മാരെ എങ്ങനെ വള്ളച്ചുഎടുകാം ..ഭൂമിയില്‍ ജീവജാലങ്ങള്‍ ഉത്ഭവിച്ച കാലം മുതല്‍ പൂവാലന്മാരും, പൂവാലികളും ( അതെ പൂവാലികള്‍ തന്നെ എന്താ അങ്ങനൊരു വര്‍ഗ്ഗം ഇല്ലെന്നാണോ ) ജന്മം കൊണ്ടു, അതേത് ജീവരാശിയിലായാലും. കാരണം അതൊരു പ്രകൃതി നിയമമാണ്. അതില്ലെങ്കില്‍ ജീവന്‍ എന്നാ പ്രതിഭാസം തന്നെ പ്രകൃതിയില്‍നിന്നും അപ്രത്യക്ഷമാവും. അപ്പോള്‍ തീര്‍ച്ചയായും പൂവാലന്മാരും പൂവലികളും വേണം. പൂവാലികളെ വളക്കാനുള്ള വഴികള്‍ കഴിഞ്ഞ ബ്ലോഗില്‍ പറഞ്ഞതിനാല്‍ ഇവിടെ പൂവാലന്മാരെ വളക്കാനുള്ള വഴികളാണ് പ്രതിപതിക്കുന്നത്. വളരെ വിശാലവും ഗഗനവുമായ ഒരു വിഷയമാണ്‌ 'പൂവാലന്‍' എന്നത്. പക്ഷെ സ്ഥല പരിമിതിയും, സമയപരിമിതിയും പിന്നെ എന്റെ അറിവിന്റെ പരിമിതിയും കാരണം, ഓണ്‍ലൈന്‍ പൂവാലന്മാര്‍ എന്നാ ചെറു ശാഖയെ പറ്റി മാത്രമേ ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നുള്ളു...
അപ്പോള്‍ നമ്മുടെ വിഷയം ഓണ്‍ലൈന്‍ പൂവാലന്മാരെ എങ്ങനെ വളക്കം. സാധാരണഗതിയില്‍ ഒരു പെണ്‍കുട്ടിക്ക് അധികം പ്രയാസങ്ങള്‍ ഈ മേഖലയില്‍ നേരിടേണ്ടി വരാറില്ല. female name ഇല്‍ പ്രൊഫൈല്‍ ഉണ്ടാക്കിയാല്‍ത്തന്നെ ചക്കയില്‍ ഈച്ച പൊതിയണപോലെ അവര്‍ പറന്നെത്തിക്കോളും. എന്നാലും ചിലര്‍ ചില ബലംപിടുത്തങ്ങളൊക്കെ നടത്താറുണ്ട്‌ അതൊന്നും കണ്ട് പേടിക്കണ്ട അതൊക്കെ അവരുടെ വെറും നമ്പരുകള്‍ മാത്രമാണ് എന്ന് മനസിലാക്കുക. ഇനി പൂവലന്മാരിലെ വകഭേദങ്ങള്‍. ചാറ്റില്‍ വരുന്നതിന്റെ അടിസ്ഥാനത്തില്‍ പൂവാലന്മാരെ രണ്ടായി തിരിക്കാന്‍ പറ്റില്ല, കാരണം അവര്‍ ഒറ്റ്തരമേ ഉള്ളു. ചാറ്റില്‍ വരുന്ന പൂവാലന്‍. പൂവലനാണോ അവന്‍ ചാറ്റില്‍ വന്നിരിക്കും മൂന്നരത്തരം. ഓണ്‍ലൈന്‍ പൂവാലന്മാരെ തരാം തിരിക്കാന്‍ വലിയ പ്രയാസമാണ്. എന്നാലും അവരുടെ ലക്ഷ്യങ്ങള്‍ ‍ അനുസരിച് അവരെ തരാം തിരിക്കാന്‍ ഒരു ശ്രമം നടത്താം.
1. നേരമ്പോക്കിന് വരുന്നവര്‍
2. പങ്കാളിയെ അന്വേഷിക്കുന്നവര്‍
3. അര്‍പ്പണബോധമുള്ള പൂവാലന്‍
4. പക്കാ fraud
5. ശുദ്ധന്‍
1 . നേരമ്പോക്കിന് വരുന്നവര്‍
ടെന്‍ഷനും വിരസതയും കൂടുതലുള്ള ജോലിനോക്കുന്നവരാന് ഈ വിഭാഗത്തില്‍പെടുന്നവരില്‍ കൂടുതലും. അതായത് ജോലി ചെയ്ത് മടുക്കുമ്പോള്‍ ഏതേലും സൈറ്റ്ലെ ചാറ്റില്‍ കയറി കിളികളെ തപ്പുക, എന്നിട്ട അപ്പോള്‍ കിട്ടിയ ഏതേലും കിളിയുമായി പ്രൈവറ്റ്ഇല്‍ സൊറപരഞ്ഞിരിക്കുക. ഇവര്‍ സ്ഥിരമായി ഒരു കിളിയേയും മൈന്റൈന്‍ ചെയ്യാത്തതിനാല്‍ നമുക്ക് ഉപകാരപ്പെടുന്ന വര്‍ഗമല്ല. So leave them.
2 .പങ്കാളിയെ അന്വേഷിക്കുന്നവര്‍
സ്വന്തം ജീവിത പങ്കാളിയെ പ്രണയിച്ചേ കണ്ടെത്തു എന്ന് തീരുമാനിക്കുകയും, അതിനായി ഇന്‍റര്‍നെറ്റില്‍ പ്രതീക്ഷ വയ്ക്കുകയും ചെയ്യുന്ന സ്വപ്നജീവികളാണിവര്‍ . ഇവര്‍ പൊതുവേ മെയിന്‍ ചാറ്റില്‍ വളരെ കുറച്ചേ കാണാറുള്ളു. ഇവര്‍ സാധാരണ female പ്രൊഫൈല്‍കളില്‍ ഫ്രണ്ട് request അയച്ചു കാത്തിരിക്കുന്നവരാണ്. കുറച്ചു മാന്യമായി ചാറ്റ് ചെയ്താല്‍ തന്നെ പ്രണയഭ്യര്‍ഥനയും തുടര്‍ന്ന് വിവാഹാഭ്യര്‍ഥനയും നടത്ന്നതിലൂടെ ഇവരെ ഏകദേശം നിങ്ങള്ക്ക് തിരിച്ചറിയാന്‍ സാധിക്കും. ഇവര്‍ നമുക്ക് അങ്ങേയറ്റം പ്രതീക്ഷ വയ്ക്കാവുന്ന ഒരിനമാണ്‌. സമയമോത്ത് വന്നാല്‍ ഒരു ജീവിതം തന്നെ കിട്ടിയേക്കും. ഇവരുടെ ഭാഷ വളരെ മാന്യമയിരിക്കും അതുകൊണ്ട് ഇവരോടെ വളരെ മാന്യമായും ഭാവ്യതയോടും കൂടിയേ പെരുമാറാവൂ. നമ്മളെപോലെ ഒരു തങ്കപ്പെട്ടകുട്ടി ഈ ലോകത്തെ ഇല്ലെന്നു അവരെ ബോധ്യപ്പെടുത്തണം. അതിനു fake idകല്‍ ‍ ഉപയോഗിക്കുന്നത് ഉത്തമമാണ്. ഒരിക്കലും നമ്മുടെ യഥാര്‍ഥ സുഹൃത്തുക്കളെ ഇവര്‍ക്ക് പരിച്ചയപെടുതരുത്. പാരകള്‍ വരം. ആദ്യമൊക്കെ id തരില്ല, ഫോട്ടോ തരില്ല, മൊബൈല്‍ നമ്പര്‍ തരില്ല എന്നൊക്കെ പറയണം. പിന്നെ താങ്കളുടെ പ്രണയത്തിനു മുന്നില്‍ ഞാന്‍ കീഴടങ്ങി എന്നാ രീതിയില്‍ മൊബൈല്‍ നമ്പര്‍ കൊടുക്കാം.( ഇവിടെ പ്രതീകം ശ്രെദ്ധിക്കേണ്ടത് ഒരിക്കലും പെര്‍മനന്റ് യുസ് നമ്പര്‍ കൊടുക്കരുത്. (എങ്ങാനും വല്ല ചതിയും പറ്റിയാലോ. ഇപ്പോള്‍ 100ഒ 200ഒ മുടക്കിയാല്‍ പോലും ഒരു സിം കാര്‍ഡ്‌ കിട്ടും ഈ അവസരത്തില്‍ അതുപോലുള്ള ഒഫ്ഫെര്സ് മുതലാക്കുക). പിന്നെല്ലാം വിധിപോലെയും നിങ്ങളുടെ കഴിവുപോലെയും ഇരിക്കും.
3 . അര്‍പ്പണബോധമുള്ള പൂവാലന്‍
സാധാരണയായി എല്ലാ സൈറ്റ്കളിലും വളരെ സുലഭമായി കണ്ടുവരാറുള്ള ഒരിനം പൂവലന്മാരന് ഇവര്‍. ടൈംപാസ്‌നാണു നിങ്ങള്‍ ചാറ്റുന്നതെങ്കില്‍ ഈ വിഭാഗക്കാര്‍ നിങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. കാരണം നിങ്ങലെപോലുള്ള അനേകം പൂവലികളെ എന്റെര്‍റ്റൈന് ചെയ്യലാണ് ഇവരുടെ ജന്മോധേശ്യം തന്നെ. ഇവര്‍ക്ക് നമ്പര്‍ കൊടുക്കുന്നത് സൂക്ഷിച്ചു വേണം. കാരണം ഇവര്‍ dedicated പൂവാലന്‍ മാത്രമല്ല dedicated ഫ്രണ്ട് കൂടി ആയിരിക്കും. അവര്‍ക്ക് മടുക്കുമ്പോള്‍ നിങ്ങള്‍ടെ നമ്പര്‍ അവര്‍ ഫ്രണ്ട്നു ഡെഡിക്കേറ്റ് ചെയ്യും. ഇവരെ വളക്കാന്‍ നിങ്ങള്‍ പ്രതേകിച്ച് ഒന്നും ചെയ്യണ്ട കാരണം നിങ്ങളെ വളക്കാന്‍ വളയും വീശി ഇരിക്കുന്നവരനിവര്‍.
4 .പക്കാ fraud
ഓണ്‍ലൈന്‍ ചാറ്റിങ്നിടയില്‍ ഈ വിഭാഗത്തില്‍ പെടുന്ന കുറച്ചുപേരെയെങ്കിലും നിങ്ങള്ക്ക് കാണാന്‍ കഴിയും. കടിക്കുന്ന പേപ്പട്ടിയെ കണ്ടാല്‍ എങ്ങനെ ഒഴിഞ്ഞു മാറുന്നോ അതുപോലെ ഇവരില്‍ നിന്നും വിട്ടു നില്‍ക്കണം, അല്ലെങ്കില്‍ ജീവിതം 'കോഞ്ഞാട്ട' എന്നാ അവസ്തയിലയിപ്പോവും. ഇനി നിങ്ങള്‍ ഒരു പുലിയാണെങ്കില്‍ ഇവരോടെ ഏറ്റുമുട്ടുന്നതില്‍ തെറ്റില്ല. ഇവരെ അടിച്ചൊതുക്കാന്‍ നിങ്ങള്ക്ക് കഴിഞ്ഞാല്‍ അത് നിങ്ങള്‍ ഈ സമൂഹത്തോടും എന്തിനു അഖിലലോക വനിതകലോടും ചെയ്യുന്ന പുന്യമയിരിക്കും.
NB: നിങ്ങള്‍ ഒരു പുലിയല്ലെങ്കില്‍ ഒരിക്കലും ഇവരുമായി ഏറ്റുമുട്ടരുത്. Because they are deadly poisonous, beware of them.
5 . ശുദ്ധന്‍ (മണ്ടന്‍)
ഓണ്‍ലൈന്‍ ചാറ്റിങ്ന്റെ ലോകത്ത് അധികം ദുര്‍ലഭമല്ലതെ കണ്ടെത്താന്‍ കഴിയുന്ന ഒരിനം പൂവലന്മാരനിവരും. നല്ലൊന്നാന്തരം കൃഷി ഇറക്കാന്‍ പറ്റിയ ഫലഭൂയിഷ്ട്ടമായ നിക്കല്‍ മണ്ണടങിയ വിളനിലമാണിവര്‍. ഒരു കാരണവശാലും ഇവരെ വിട്ടുകളയരുത്. പട്ടുപടാണോ മറ്റോ ഉള്ള കഴിവുണ്ടെങ്കില്‍ നിങ്ങള്‍ക്കിവരുടെ മുന്നില്‍ കൂടുതല്‍ ശോഭിക്കം. പ്രണയമാകുന്ന ചൂണ്ടയില്‍ സംഗീതമെന്ന ഇരയെ കൊരുത്ത് ഇവരുടെ മുന്നിലെക്കിട്ടുകൊടുക്കുക, അവര്‍ കൊതിയിരിക്കും ഉറപ്പ്... നിങ്ങള്‍ കണ്ടിട്ടുള്ളതില്‍വച്ചേറ്റവും സുന്ദരനും സുശീലനും ഇദ്ദേഹം ആണെന്ന് ഇടക്കിടെ പറയണം. മാത്രമല്ല സകല അമ്പലങ്ങളിലും ഇദ്ദേഹത്തിനായി അര്‍ച്ചനയും, പൂജയു, എന്തിനു മൃത്വിന്ജയ ഹോമം പോലും നടത്തുന്നുണ്ടെന്ന് പറയണം( ഓര്‍ക്കുക പറഞ്ഞാല്‍ മാത്രം മതി ചെയ്യണ്ട). ഇര കുടുങ്ങിയെന്നു ഉറപ്പായ ശേഷം ഓരോ തുരുപ്പു ചീട്ടുകള്‍ ഇറക്കുക. അമ്മയോ അമ്മാവനോ ആസ്പത്രിയില്‍ ആണെന്നും ഒരു മജേര്‍ ഓപറേഷന്‍ ഉണ്ടെന്നും (അതുപൊലുല്ല ഫീല്‍ ചെയ്യുന്ന കള്ളങ്ങള്‍) പറഞ്ഞു ഇരയുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ആയിരമോ, പതിനായിരമോ, ലക്ഷങ്ങലോ തന്നെ ആവശ്യപ്പെടണം. നിങ്ങളുടെ പ്രണയത്തില്‍ അവര്‍ കുടുങ്ങിയിട്ടുന്ടെങ്കില്‍ തീര്‍ച്ചയായും അവരത് അയച്ചുതരും. വീട്ടിലെ സാഹചര്യങ്ങള്‍ കാരണം മരുഭൂമിയിലെത്തി കഷ്ട്ടപെടുന്നവരനിവരെന്നോ, ഇദ്ധേഹത്തിന്റെ വീട്ടുകാര്‍ ഓരോരോ ആവശ്യങ്ങള്‍ക്കായി കാശിനായി നെറ്റൊട്ടമോടുകയനെന്നോ ഉള്ള കുറ്റബോധമൊന്നും വേണ്ട. അവരുടെ ശാപം നിങ്ങള്‍ക്ക് ഏല്‍ക്കും എന്നാ പേടിയും വേണ്ട. കാരണം, മണ്ടന്മാരെ എല്ലാവരും പറ്റിക്കും, അതൊരു ലോകനിയമമാണ് ചരിത്രസത്യവും. "സൂക്ഷിക്കനറിയത്തവന്റെ മുതല്‍ നാണമില്ലാത്തവന് ‍കൊണ്ടുപോവും" എന്നാ പുതുമൊഴി ഓര്‍ക്കുക. ഒരു കാരണവശാലും ഇവരെ കല്യാണം കഴിക്കരുത്. കാരണം ഇവര്‍ മറ്റുള്ളവര്‍ക്കും ഒരിരയാണ്. അതുകൊണ്ട് കല്യാണം കഴിക്കണം എന്ന് വാശിപിടിച്ചാല്‍ എനിക്ക് ബ്ലഡ്‌ കാന്‍സര്‍ ആണെന്നും അടുത്ത മാസം 10 നു ഞാന്‍ മരിച്ചുപോവുമെന്നു ഇടറിയ ശബ്ദത്തില്‍ ഗദ്ഗദങളൊടെ പറയുക. പറഞ്ഞ കാര്യങ്ങള്‍ അരക്കിട്ടുറപ്പിക്കാന്‍ ആ id യും പ്രൊഫൈല്‍ലും എന്നെന്നേക്കുമായി ഉപേക്ഷിച്ചു കളയുക. വേറെ ഇടയും പ്രൊഫൈല്‍ലും ഉണ്ടാക്കാന്‍ പ്രതേകിച്ചു മുതല്‍ മുടക്കൊന്നും ആവശ്യമില്ലല്ലോ.
സുഹൃത്തുക്കളെ ഇനിയും പല വിഭാഗത്തില്‍പെടുന്ന പൂവലന്മാരെയും നിങ്ങള്ക്ക് ഓണ്‍ലൈന്‍ഇല്‍ കാണാന്‍ കഴിയും. എന്നാല്‍ അവരെയെല്ലാം ഏതേലും കാറ്റഗറിക്ക് കീഴില്‍ കൊണ്ടുവരാന്‍ വലിയ പ്രയാസമാണ്. ലോക ജനസംഖ്യയില്‍ പകുതി വരുന്ന പുരുഷനെന്ന വര്‍ഗ്ഗം ഒന്നിനൊന്നു വ്യത്യസ്തമായിരിക്കും. പിന്നെ ആണയി ജനിച്ചതിലുള്ള അഹങ്കരത്തിലും, സ്ത്രീകള്‍ രണ്ടാം നിര പൌരന്മാരനെന്ന മനോഭാവത്തിലും മാത്രമേ അവരെ ഒരേ കുടക്കിഴില്‍ കൊണ്ടു വരാന്‍ കഴിയു. ഇതു വായിക്കുന്ന എന്റെ പുരുഷ സുഹൃത്തുക്കള്‍ സദയം ക്ഷെമിക്കുക.എന്റെ മുന്നറിയിപ്പ് അവഗണിച് ഇതുവരെ വായിച്ചതിനുള്ള ശിക്ഷയനിത്. (ഹിഹിഹി). so don't feel bad.
അപ്പോള്‍ സഹോദരിമാരെ be on full energy and "ATTAAAK"
ഈ ബ്ലോഗ്‌ വായിക്കാന്‍ സമയം കണ്ടെത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി...
എന്ന് ഞാന്‍
Dazzz
NB: ഇതൊരു സാധാരണ ബ്ലോഗ്‌ ആണെന്നും ചുണ്ടില്‍ പുഞ്ചിരിയുമായി വായിക്കാന്‍ എഴുതിയതാണെന്നും വീണ്ടും ഓര്‍മിപ്പിക്കുന്നു.എന്നാലും നിങ്ങളുടെ എല്ലാ വിധ കംമെന്റ്സ്നും സുസ്വാഗതം. ഏറ്റവും നല്ല വിമര്‍ശനം പോസ്റ്റ്‌ ചെയ്യുന്ന ആള്‍ക്ക് ഒരു ലക്ഷം രൂപ വിലവരുന്ന BMW കാര്‍ ന്റെ ഫോട്ടോ

Thursday 29 September 2011

നാരങ്ങാ ചോറ് (ലെമണ്‍ റൈസ്)


തെക്കേ ഇന്ത്യയിലെ പല സ്ഥലത്തും ഏറെ സുപരിചിതമായ ഒന്നാണ് ലെമണ്‍ റൈസ്. ഗ്രില്‍ഡ് ചിക്കനും ഫിഷിനുമൊപ്പം നല്ല കോമ്പിനേഷനാണ് നാരങ്ങാ രുചിയുള്ള ഈ റൈസ്.

ചേരുവകള്‍

ഒരു കപ്പ് വസുമതി അരി
ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍
12-14 കറിവേപ്പില
കഷണങ്ങളാക്കി വറുത്തെടുത്ത രണ്ട് വറ്റല്‍ മുളക്
ഒരു ചെറിയ കഷണം കറുവപ്പട്ട
രണ്ടോ മൂന്നോ ഗ്രാമ്പു
4-6 ഏലക്കായ
കാല്‍ ടീസ്പൂണ്‍ ജീരകം
കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍
ഒരു വലിയ നാരങ്ങ പിഴിഞ്ഞെടുത്ത നീര്
അര കപ്പ് ചൂടുവെള്ളം
ആവശ്യത്തിന് ഉപ്പ്
ഒരി ടേബിള്‍ സ്പൂണ്‍ കടുക്
മല്ലിച്ചപ്പ്

ഉണ്ടാക്കുന്ന വിധം

അരി ഒരു പാത്രത്തിലെടുത്ത് നന്നായി കഴുകി വൃത്തിയാക്കുക. വെള്ളം വറ്റിച്ചശേഷം മാറ്റിവയ്ക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണയെടുത്ത് ചൂടാക്കുക. നല്ല വണ്ണം ചൂടായ ശേഷം അതില്‍ കറിവേപ്പിലയും മുളകും, കറുവപ്പട്ടയും, ഗ്രാമ്പുവും, എലക്കായയും, കടുകും മഞ്ഞളും ചേര്‍ക്കുക. 20-30 സെക്കന്റ് ഇളക്കുക. അതിലേക്ക് അരിചേര്‍ക്കുക. രണ്ടു മിനിറ്റ് ഇളക്കുക. അതിനുശേഷം നാരങ്ങാനീരും ചൂടുവെള്ളവും ചേര്‍ക്കുക.

തീ കുറച്ചശേഷം പാത്രം നന്നായി മൂടിവയ്ക്കുക. 10മുതല്‍ 12 മിനിറ്റുവരെ വേവിച്ചശേഷം ആവി പുറത്തുകളഞ്ഞ് ഇറക്കിവയ്ക്കുക. പത്ത് മിനിറ്റോളം ഒന്നും ചെയ്യാതെ വച്ചശേഷം ഒരു ഫോര്‍ക്ക് കൊണ്ട് റൈസ് ഇളക്കുക. അതില്‍ മല്ലിച്ചപ്പ് ഇടുക.

വിറ്റാമിന്‍ സിയുടെ പ്രധാന ഉറവിടമാണ് നാരങ്ങ. ഇത് പ്രതിരോധ വ്യവസ്ഥയെ ശക്തമാക്കും. ഹൃദ്രോഗത്തില്‍ നിന്നും സംരക്ഷണം നല്‍കും.

Tuesday 27 September 2011

പ്രിത്വി രാജപ്പന്‍


പ്രഥ്വിരാജ് എന്ന നടന്‍ 2002 ഇല്‍ ആദ്യമായി നന്ദനം എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ എല്ലാവരും കയ്യടിച്ചു , അതിനു ശേഷം അയാള്‍ ചെയ്ത അപൂര്‍ വം ഒന്ന് രണ്ട് ചിത്രങ്ങള്‍ ഒഴികെ ബാക്കിയെല്ലാം നല്ല ചിത്രങ്ങള്‍ ആയിരുന്നു , ( നടനെന്ന നിലയില്‍ ഒന്നിലും മോശമാണെന്ന് തോന്നിയിട്ടില്ല , പല മഹാരഥന്മാരും ആദ്യകാലങ്ങളില്‍ അഭിനയിച്ച , ഒരു പാട് സിനിമകളിലെ പ്രത്യേകിച്ചും ക്ലോസ് അപ് ഷോട്ടുകള്‍ കണ്ടാല്‍ മനസ്സിലാക്കാം ) ഇന്ത്യയിലെ തന്നെ മികച്ച് നടന്മാര്‍ ഉള്ള മലയാളം സിനിമയില്‍ , പത്തു വര്‍ ഷത്തോളം മുന്പ് വന്ന് വെറുതെ മരം ചുറ്റി നടക്കാതെയും, വാലായോ അനിയനായോ , രൂപം കൊണ്ടും കഴിവുകൊണ്ടും മുന്‍ നിരയിലെ ആളുകളോട് കിടപിടിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തതാണു പ്രധാനമായും അയാള്‍ ചെയ്ത കുറ്റം , അതില്‍ " ചക്രം " എന്ന സിനിമയിലും , പിന്നെ ശ്രീ വിനയന്റെ കൂടെയും സഹകരിച്ചത് ...അതിനെ തുടര്‍ ന്നു വന്ന പല കാര്യങ്ങള്ക്കും ഇന്നത്തെ മീഡിയ നടുവില്‍ നിന്ന് സം സാരിച്ചതിലും സം സാരിപ്പിച്ചതിലും പല കാര്യങ്ങളും പറഞ്ഞതിനേക്കാളും വ്യാഖ്യാനങ്ങളും ഉണ്ടായി... ആ കാലത്തിനു മുന്പും അതിനു ശേഷവും പ്രഥ്വി രാജിനെ പോലെ വന്ന പല യുവനടന്മാരുടേയും ചില മുന്‍ നിര നായകരുടേയും അവസ്ഥ, ഇന്നും അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും അവതരണവും കണ്ടാല്‍ മനസ്സിലാകും , എന്നാല്‍ അയാള്‍ ഇന്ന് അറിയപ്പെടുന്നത് അഹങ്കാരി ആയാണ് . യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വാക്കുകളോട് വിയോജിപ്പുണ്ടെങ്കിലും അദ്ദേഹത്തിന്റെ നല്ല വേഷങ്ങള്‍ എനിക്ക് ഇഷ്ടമാണ് .........
 


Monday 26 September 2011

എഗ്ഗ് ചിക്കന്‍ നൂഡില്‍സ്

എഗ്ഗ് ചിക്കന്‍ നൂഡില്‍സ്

1.മുട്ട ചിക്കി തോര്‍ത്തിയെടുത്തത് -2 എണ്ണം
2.ഉപ്പും വെള്ളവുമൊഴിച്ചു വേവിച്ച
ചിക്കന്‍ അരിഞ്ഞത് -1 കപ്പ്
3. വറ്റല്‍ മുളക് അരച്ചത്‌ -1 ടീസ്പൂണ്‍
4. അജിനോമോട്ടോ -1 നുള്ള്
5. ചെറുതായി അരിഞ്ഞ സവാള -1 കപ്പ്
6. നീളത്തില്‍ അരിഞ്ഞ കാരറ്റ് - 1 കപ്പ്
7. നീളത്തില്‍ അരിഞ്ഞ കാബജ് -1 കപ്പ്
8. നീളത്തില്‍ അരിഞ്ഞ കാപ്സിക്കം -1 എണ്ണം
9. ചെറുതായി അരിഞ്ഞ ടൊമാറ്റോ -2 എണ്ണം
10. വിനാഗിരി -1 ടീസ്പൂണ്‍
11. സോയാസോസ്‌ -1 ടീസ്പൂണ്‍
12. സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് -1 കപ്പ്
13.നൂഡില്‍സ് -2 കപ്പ്
14. വെളുത്തുള്ളി -4 അല്ലി
15. മല്ലിയില -കുറച്ച്
16.എണ്ണ,ഉപ്പ് -പാകത്തിന്

പാകം ചെയുന്ന വിധം

ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് മുട്ട ചിക്കി തോര്‍ത്തിയെടുക്കുക.ഇതില്‍ ചിക്കനും
ഉപ്പും ചേര്‍ത്ത് വഴറ്റി കോരിമാറ്റുക.വേറൊരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വെളുത്തുള്ളിയും സവാളയും വഴറ്റുക.6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ വഴറ്റുക.വിനാഗിരി,മുളകരച്ചത്,സോയാസോസ്‌ ഇവ ചേര്‍ത്തിളക്കി അജിനോമോട്ടോ,ഉപ്പ് ഇവ ചേര്‍ക്കുക
തിളച്ച വെള്ളത്തില്‍ എണ്ണയൊഴിച്ച് നൂഡില്‍സിട്ടു വേവിച്ചു കോരിയെടുക്കുക.ഇത് കൂട്ടില്‍ ഇട്ടു ഇളക്കി സ്പ്രിംഗ്
ഒനിയനും മല്ലിയിലയും വിതറി ഉപയോഗിക്കുക.

ആദാമിന്റെ മകന്‍ അബുവിന് ഓസ്‌കര്‍ നോമിനേഷന്‍

ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ മലയാള ചിത്രം 'ആദാമിന്റെ മകന്‍ അബു' ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യന്‍ എന്‍ട്രിയായി തിരഞ്ഞെടുത്തു. ഓസ്‌കാറില്‍ വിദേശചിത്ര വിഭാഗത്തിലാണ് ആദാമിന്റെ മകന്‍ മല്‍സരിക്കുക. .ചെന്നൈ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറില്‍ ചേര്‍ന്ന ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്.മലയാള ചിത്രമായ ഉറുമിയടക്കം മൊത്തം 16 ചിത്രങ്ങള്‍ ജൂറി നോമിനേഷനായി പരിഗണിച്ചിരുന്നു.സലിം അഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സലിംകുമാറിന്റെ അഭിനയമികവ്, കഥ, മികച്ച സംവിധാനം അതിലുപരി കാലഘട്ടത്തിന് അനുസൃതമായ സന്ദേശം തുടങ്ങിയ ഘടകങ്ങളെല്ലാം കണക്കിലെടുത്താണ് ആദാമിന്റെ മകന്‍ അബുവിനെ തിരഞ്ഞെടുത്തതെന്ന് പ്രശസ്ത തമിഴ് സംവിധായകനും ജൂറി കമ്മിറ്റി അംഗവുമായ ബി. ലെനിന്‍ പറഞ്ഞു.മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സലിംകുമാറിന് മികച്ച നടനുള്ള ഭരത് അവാര്‍ഡും ഉള്‍പ്പെടെ നാലു ദേശീയ അവാര്‍ഡുകളും നാലു സംസ്ഥാന അവാര്‍ഡുകളും ആദാമിന്റെ മകന്‍ അബു ഇതുവരെ നേടിയിട്ടുണ്ട്.

Friday 23 September 2011

എനിക്ക് നിന്നെ വേണം

എനിക്ക് ജീവിക്കണമെങ്കില്‍ ഹൃദയമിടിപ്പ്‌ വേണം
ഹൃദയമിടിപ്പ്‌ വേണമെങ്കില്‍ ഹൃദയം വേണം
ഹൃദയം വേണമെങ്കില്‍ സന്തോഷം വേണം
സന്തോഷം വേണമെങ്കില്‍ ' എനിക്ക് നിന്നെ വേണം '

എന്റെ പ്രണയം

             എന്റെ പ്രണയം അവള്‍ക്കെന്നും ഒരു കൌതുകമായിരുന്നു
         മഴയുടെ വിരിമാറിലൂടെ കൈ നീട്ടിയ ഒരു കുഞ്ഞിന്റെകൌതുകം
                അവള്‍ അറിഞ്ഞിരുന്നില്ല അവള്‍ നീട്ടിയ കൈ
             എന്റെ ഹൃദയത്തെകീറി മുറിക്കുകയാണെന്നു ...........
                  എന്നിട്ടും തോരാതെ ഞാന്‍ പെയ്തു
          അവളുടെ മിഴികളിലെ ആ കൌതുകം കാണാനായി മാത്രം

വിരഹ നൊമ്പരം ...

                     അരികത്തിരുന്നപ്പോള്‍ അറിഞ്ഞില്ല ഞാന്‍
                         സ്നേഹത്തിനിത്രയും മധുരമെന്നു

                                  അറിഞ്ഞില്ല ഞാന്‍
                       വിരഹതിനിത്രയും നൊമ്പരമെന്നു

ആത്മാര്‍ഥ സ്നേഹം

                    സ്നേഹത്തിന്റെ വെള്ളി പാത്രത്തില്‍
             ആയിരം കണ്ണുനീര്‍ ചൊരിയെണ്ടി വന്നാലും
   ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഹൃദയത്തെ വഞ്ചിക്കരുത്.

ജീവിതത്തില്‍......................................

ജീവിതത്തില്‍:
1. ഏറ്റവും പ്രധാനപ്പെട്ട ദിവസം? - “ഇന്ന്”.
2. ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ളത്? - “തെറ്റ്”.
3. ഏറ്റവും വലിയ തടസ്സം ?- “ഭയം”.
4. ഏറ്റവും വലിയ ദുരന്തം?- “ഒറ്റപ്പെടല്‍”
5. തിന്മയുടെ മൂലകാരണം?- “അഹന്ത”
6. ഏറ്റവും വലിയ ഉല്ലാസം? - “ജോലി”
7. ഏറ്റവും വലിയ പരാജയം? - “അവിശ്വസ്തത”
8. ഏറ്റവും മികച്ച അധ്യാപകര്‍?- “കുട്ടികള്‍”
9. ഏറ്റവും അത്യാവശ്യം? - “മറ്റുള്ളവരുമായുള്ള സംസര്‍ഗം”
10. ഏറ്റവും വലിയ സംതൃപ്തി?- “മറ്റുള്ളവരെ സഹായിയ്ക്കുക‍”
11. ഏറ്റവും വലിയ നിഗൂഡത? - “മരണം”
12. ഏറ്റവും വലിയ കുറവ് ?- “തമാശ ആസ്വദിയ്ക്കാന്‍ കഴിയായ്ക”
13. ഏറ്റവും വലിയ ശത്രുക്കള്‍? - “നുണയും വഞ്ചനയും”.
14. ഏറ്റവും മോശം വികാരം?- “ദേഷ്യം”
15. ഏറ്റവും മഹത്തായ സമ്മാനം?- “ക്ഷമ”
16. ഏറ്റവും അനിവാര്യം ? - “സ്വന്തമായ കിടപ്പാടം”
17. മുന്നോട്ടുള്ള ഏറ്റവും മികച്ച മാര്‍ഗം? - “ശരി ”
18. ഏറ്റവും സുന്ദരമായ അനുഭവം?- “മന:സമാധാനം“
19. ഏറ്റവും മികച്ച പ്രതിരോധം? - “പുഞ്ചിരി”
20. ഏറ്റവും നല്ല മരുന്ന്? - “ശുഭാപ്തിവിശ്വാസം”
21. ഏറ്റവും വലിയ ശക്തി? - “വിശ്വാസം”
22. ഏറ്റവും വേണ്ടപ്പെട്ടവര്‍? - “മാതാപിതാക്കള്‍”
23.എല്ലാത്തിലും മികച്ചത്? - “സ്നേഹം”.
24. സ്നേഹരഹിതമായ ബുദ്ധി നിങ്ങളെ താന്തോന്നിയാക്കും.
25. സ്നേഹരഹിതമായ നീതിയും ന്യായവും നിങ്ങളെ മുരടനാക്കും.
26. സ്നേഹരഹിതമായ നയവും തന്ത്രവും നിങ്ങളെ കപടജീവിയാക്കും.
27. സ്നേഹരഹിതനായ വിജയി അഹങ്കാരിയാകും.
28. സ്നേഹരഹിതനായ ധനികന്‍ പിശുക്കനാകും.
29. സ്നേഹരഹിതനായ ദരിദ്രന്‍ തീവ്രവാദിയാകും.
30. സ്നേഹരഹിതമായ സൌന്ദര്യം ചപലമായിരിയ്ക്കും.
31. സ്നേഹരഹിതമായ അധികാരം സ്വേച്ഛാധിപത്യമാകും.
32. സ്നേഹരഹിതമായ തൊഴില്‍ നിങ്ങളെ അടിമയാക്കും.
33.സ്നേഹരഹിതമായ അനുഭവങ്ങള്‍ നന്മയെ നശിപ്പിച്ചു കളയും.
34. സ്നേഹരഹിതമായ വിശ്വാസം നിങ്ങളെ മതഭ്രാന്തനാക്കും.
35. സ്നേഹരഹിതമായ ജീവിതഭാരമത്രെ ഏറ്റവും വലിയ പീഡാനുഭവം..................

പ്രണയിക്കാന്‍ വെമ്പുന്നവര്‍ക്കായി

പ്രണയിക്കാന്‍ വെമ്പുന്നവര്‍ക്കായി ... ഒരു ചെറിയ ഉപദേശം ...

ആദ്യമേ പെണ്ണ് ഒരു സംഭവം അല്ല എന്ന് മനസിലാക്കുക ..

അവരും നമ്മളെ പോലെ മനുഷ്യരാണ് ..നമ്മള്‍ ചിന്തിക്കുന്നത് പോലെ അവര്‍ക്കും ചിന്തിക്കാന്‍ കഴിവുണ്ട് എന്ന് ഓര്‍ക്കുക ..

പ്രണയിക്കുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും ആരു വേണമെങ്കിലും കാലു മാറാം എന്ന് ആദ്യമേ തന്നെ ഓര്‍ക്കുക ..

അല്ലെങ്കില്‍ 50 മുദ്രപത്രത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും പാലം വലിക്കില്ല എന്ന് പരസ് പരം എഗ്രിമെന്റ് വെക്കുക ..

തന്റെതാണ് ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും നല്ല , വലിയ , പരിശുദ്ധമായ പ്രണയം എന്ന് കരുതാതെ ഇരിക്കുക ,

അങ്ങനെ കരുതിയാല്‍ അതാണ്‌ ലോക മണ്ടത്തരം .. ..ഫോണ്‍ വിളിച്ചിലെങ്കില്‍ ഫുഡ്‌ കഴിക്കാതെ ഇരിക്കരുത് അത് നിങ്ങടെ ആരോഗ്യം ഇല്ലണ്ടാക്കും .. മധ്യപിക്കരുത് എന്ന് പറയുന്ന പെണ്ണിനോട് മേക് അപ്പ്‌ ഇടരുത് പറയുക .

. പിന്നെ അവര്‍ എതിര്‍ക്കില്ല .

. ഈ ലോകത്തില്‍ എനിക്കായി സൃഷ്ടിച്ചതാണ് നിന്നെ എന്ന് വെറുതെ പറഞ്ഞോ , പക്ഷെ സ്വന്തം മനസ്സില്‍ അത് ഉറപ്പിക്കരുത് .. പ്രണയം പൊളിഞ്ഞാല്‍ മദ്യപാനം , താടി വളര്‍ത്തല്‍ എന്നുള്ള കലാപരിപാടിക്ക് പോകാതെ അടുത്ത ആളെ നോക്കുക , അല്ലെങ്കില്‍ മര്യാദക്ക് പണിയെടുക്കുക ശമ്പളവും കിട്ടും മനസമാധാനവും കിട്ടും ,

പ്രണയം എപ്പോഴും ഒരു വഞ്ചനയുടെ നിഴലിലാണ് എന്ന് ഓര്‍ക്കുക ..

എന്റെ ആദ്യത്തെ പ്രണയം ആണ് എന്നുള്ള സെന്ടിമെന്‍സ് പറയാതെ ഇരിക്കുക കാരണം പ്രണയത്തിനു ആദ്യവും അവസാനവും ഇല്ല ..

Thursday 22 September 2011

എന്താണ് പ്രണയം

എന്താണ് പ്രേമം?
എല്ലാവരും പ്രേമത്തെ കുറിച്ച് പറയുന്നു 
ഞാനും പ്രേമിക്കുന്നു.
എന്നാണോ നിങ്ങളുടെ മറുപടി?
പ്രേമിക്കുന്നത് കുറ്റമല്ല 
പരസ്പരം ആകര്ഷിക്കപെടാനും 
ഇഷ്ടപെടാനും ആണ് പ്രപഞ്ച സൃഷ്ടിയില്‍ 
ആണും പെണ്ണും ഉള്ളത്........
പ്രേമത്തിനു ജാതിയും മതവുമില്ല,.
പ്രേമത്തിനു ആളും അളവുമില്ല.,


പ്രേമിക്കുന്നത് ആത്മാര്‍ത്ഥമയിട്ടാനെങ്കില്‍,.   
മറ്റുള്ളവരുടെ അഭിപ്രായത്തിന് 
ആരും കാത്തു നില്‍ക്കുകയില്ല..
പരസ്പരം മനസ്സിലാക്കി ഉറച്ച തീരുമാനവും 
ദീര്കവീക്ഷണവും നമ്മിലുന്ടെങ്കില്‍ മാത്രമേ 
പ്രേമത്തിന്റെ മംഗല്യം 
മുന്നോട്ട് പോകുകയോള്ളു... സുഖകരമായ സ്വപ്നമല്ല 
ദാമ്പത്യം എന്നരിയേണ്ടത് നാം തന്നെയാണ് ...
അനിഭൂതിയും ആശ്ചര്യവും ആശങ്കയും..
നിറഞ്ഞതാണ്‌ പ്രേമം ...
മനസ്സില്‍ വേണ്ടായിരുന്നു എന്ന ചിന്തയും 
മറ്റൊരാളുടെ കൂടെ ഇനി പ്രണയ മന്ത്രം ഉരുവിടാം 
എന്ന് കരുതുന്നവര്‍ അവസാനം ആത്മഹത്യയിലൂടെ 
പ്രണയജീവിതത്തിന് തിരശീല വീഴ്ത്തുന്നു ....... 

ചീറ്റിംഗ് - എന്ന ചാറ്റിങ് പഠനം ( ടിപ്സ് )

ചീറ്റിംഗ് - എന്ന ചാറ്റിങ് പഠനം ( ടിപ്സ് )
*******************************************************************************
                                                         
ചാറ്റിങ്ങ് ഒരു കലയാണ് , ചിലര്ക്ക് അത് ജന്മാനാ തന്നെ പൈതൃക ഗുണമായിക്കിട്ടുന്നു , മറ്റ് ചിലര്‍ സ്ഥിരൊത്സാഹത്തോടെ ആര്ജ്ജികച്ചെടുക്കുന്നു , എന്നിരുന്നാലും ശരിയായ ഒരു പരിശീലന പദ്ധതി
നിങ്ങളുടെ ഉള്ളിലെ ചാറ്റിങ്ങ് ജീനിനെ പരിപോഷിപ്പിക്കാനുതകും എന്ന വിശ്വാസത്തോടെയാണ് , ഈ ചാറ്റിങ്ങ് ക്ലാസ്സ് ഇവിടെ ആരംഭിച്ചിരിക്കുന്നത് ...........  

അധ്യായം - ഡാ
നമ്മള്‍ എന്തു സംസാരിക്കുമ്പോഴും "ഡാ " എന്നു ചേര്ക്കകണം..എന്നാലെ നമ്മളോടൊപ്പം ചാറ്റ് ചെയ്യുന്ന വ്യക്തിക്ക് ഒരു ഇമ്പ്രെഷന്‍ കൊടുക്കാനാണ് അല്ലെങ്കില്‍ നമ്മള്‍ വെറും രാജ്യമാണെന്ന് [country] അവര്‍ തെറ്റിദ്ധരിക്കും
for ex : - iam going da , you come da , poda , same to you da , good
morning da ,
നമുക്കൊരു തെറ്റിദ്ധാരണയുണ്ട് ആണുങ്ങളെയാണ് നമ്മള്‍ “ഡാ” എന്ന് വിളിക്കുന്നത് , അത് തികച്ചും തെറ്റാണ് , ഫെമിനിസത്തിന്റെ ഈ കാലഘട്ടത്തില്‍ പെണ്കു്ട്ടികളെയാണ് നമ്മള്‍ കൂടുതലായി “ ഡാ “
വിളിക്കേണ്ടത് , എന്നാലെ നമ്മളും മോഡേണാവൂ ..
for example
ഇത് ഒരു ആണ്കുിട്ടിയും പെണ്കുണട്ടിയും തമ്മിലുള്ള സംസാരമാണ് ,
A: yesterday i not sleep daa
B: me too daa
A : i luv u daa ,
B: i luv u 2 much daa
A. po daa
ഇതിലാരാ ശരിക്കും “ ഡാ “ ശരിക്കും “ഡീ” എന്ന് ദൈവത്തിന് പോലും തിരിച്ചറിയന്‍ കഴിയില്ല, അങ്ങനെയായിരിക്കണം ചാറ്റ് ചെയ്യേണ്ടത് . പിന്നെയുള്ള ഒരു കാര്യം buddy , guys, lols , yaap. oops, nops എന്നൊക്കെ ഇടക്കിടക്ക് പറയണം ഒരു കാര്യോമില്ലെങ്കിലും , ഞങ്ങട “ ഗഡ്ഡി “ എന്ന വിളി ത്രിശൂര്‍ പൂരത്തിനു വന്ന സായിപ്പിനു ഇഷ്ടപ്പെട്ടിട്ട് മൂപ്പരത് അത് buddy ആക്കി മാറ്റി ഇംഗ്ലീഷിലിട്ടതാണ് , പിന്നെ “ guys “ എന്നൊക്കെ ചാറ്റിങ്ങില്‍ അടിക്കുമ്പോള്‍ അക്ഷരം മാറി "gays " എന്നായാല്‍ അടി പാഴ്സല്‍ വരുന്നത് കൊണ്ട് അവിടെ ഒന്ന് ശ്രദ്ധിക്കണം . LOLs എന്ന വാക്കുണ്ടാക്കിയ സായിപ്പിന്റെ നിഘണ്ടുവില്‍ അതിനര്ത്ഥംര " laughing out  loudly " ചിരിച്ച് പണ്ടാറമടങ്ങുക , പക്ഷെ നമ്മള്‍ അതൊന്നും കാര്യമായെടുക്കരുത് , നമ്മളുടെ LOLs ന്റെ ഉദ്ദേശം വേറെ ആണ് , വളരെ ലോലമായ ഹൃദയമുള്ള ആളെന്നോ , ലോലമായ മനസുള്ള ആളാണെന്നോ അല്ലെങ്കില്‍ നാട്ടുമ്പുറത്തെ ലോലന്‍ എന്ന പേരായോ എങ്ങനെ വേണമെങ്കിലും എടുക്കാം  പക്ഷെ LOLs ഒഴിവാക്കി ഒരു പരിപാടിയില്ല , അമ്മൂമ്മ സീരിയസ് ആയി ഡേറ്റും കാത്ത് കിടക്കുന്നതിന് അനുശോചനം പറയാനായാലും ക്രൈസിസ് വന്ന് കമ്പനി പൂട്ടിപ്പോവാന്‍ പോകുന്ന മെസ്സേജാണെങ്കിലും പറയണം LOLs , ഇംഗ്ലീഷുകാരോട് പോവാന്‍ പറ , നമ്മള്‍ തീരുമാനിക്കും അര്ത്ഥോം പര്യായൊമൊക്കെ .
for example 
how r u da ..lol
iam fine daa lol
how is crisis in ur company
very bad situation da ..lol
iam sorry daa lol
രണ്ടാം അധ്യായം - [chatting special മലയാളം ]
“കൂട്ടം “ മലയാളത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് പദങ്ങള്‍ ലയാളീകരിച്ചിരിക്കുകയാണ് , ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യില്ല എന്ന് നിര്ബീന്ധബുദ്ധിയുള്ള മലയാളികള്ക്ക് വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതാണ് .ഇത് പൊതുവില്‍ ഉപയോഗിക്കുന്ന കുറച്ച് പദങ്ങള്‍ മാത്രമാണ് , അടുത്ത ക്ലാസ്സില്‍ അല്പം കൂടി വിപുലമാക്കുന്നതായിരിക്കും 
good morning - നല്ല കാലത്ത്
whats up - എന്താണ് മുകളില്‍
get lost - നഷ്ടപ്പെട്ട് പോയി
carry on - ചുമന്നോളൂ
take care - സൂക്ഷിച്ച് എടുക്കൂ
fine - പിഴ
great - വലുത്
catch you later - നിന്നെ പിന്നെ പിടിച്ചോളാം
you Rockking - നീ പാറ രാജാവ്
മൂന്നാം അധ്യായം [ American english ]
ഇത് അമേരിക്കന്‍ ഇംഗ്ലീഷിന്റെ കാലമാണ്, അമേരിക്കന്‍ ഇംഗ്ലീഷ് പലതും മലയാളത്തില്‍ തെറി പോലെ ഒക്കെ തോന്നുമെങ്കിലും അതാണ് ഇപ്പോഴത്തെ ട്രെന്റ് , എന്തെങ്കിലും പറയുമ്പോള്‍ അതില്‍ "wannaa " gonnaa " എന്ന് കൂട്ടിപ്പറയുക,  
for example
you wanna gonna for a food.



പിടി കുഞ്ഞുമുഹമ്മദിന്‍റെ വീരപുത്രനില്‍ മോഹന്‍ലാലും

പി.ടി കുഞ്ഞുമുഹമ്മദിന്‍റെ വീരപുത്രനില്‍ മോഹന്‍ലാലും
                                       മലബാറിലെ സ്വതന്ത്ര്യസമര സേനാനി അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ അധികരിച്ച് പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രനില്‍ ഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കും.ചിത്രത്തില്‍ വിമല്‍ മേനോന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക .ഈ ചിത്രത്തിന് വേണ്ടി അഞ്ചു ദിവസത്തെ കോള്‍ ഷീറ്റ് ആണ് ലാല്‍ കുഞ്ഞുമുഹമ്മദിന് നല്‍കിയിരിക്കുന്നത്. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രമായ 'പരദേശിയി'ല്‍ നായകനായിരുന്നു ലാല്‍ .ചിത്രത്തിലെ നായകനായ അബ്ദുറഹ്മാന്‍ സാഹിബിനെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം കണ്ടെത്തിയത് പൃഥ്വിരാജിനെ ആയിരുന്നു.എന്നാല്‍ പ്രിഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് നരേനാണ് ചിത്രത്തിലെ നായകനാവുന്നത് .റൈമ സെന്നാണ് ചിത്രത്തിലെ നായികയായ കുഞ്ഞി ബീവാത്തുവിനെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്,സായ് കുമാര്‍,കലാഭവന്‍ മണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
                                                 കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക                          

Thursday 15 September 2011

ഉലകം ചുറ്റും വാലിബന്‍

                              ഉലകം ചുറ്റും വാലിബന്‍





          ദിലീപ് നായകനായ 'കളേഴ്‍സി'നു ശേഷം രാജ് ബാബു സംവിധാനം നിര്‍വ്വഹിച്ച്, 2011-ലെ ഓണത്തിന്‌ പുറത്തിറങ്ങിയ ചിത്രമാണ്‌ 'ഉലകം ചുറ്റും വാലിബന്‍'. ജയറാം നായകനാവുന്ന ഈ ചിത്രത്തില്‍ വന്ദന, മിത്ര കുര്യന്‍ എന്നിവര്‍ നായികമാരാവുന്നു. കൃഷ്ണ പൂജപ്പുരയാണ്‌ ചിത്രത്തിനു വേണ്ടി തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത്‌. കഥയുടെ ക്രെഡിറ്റ് ഗോപു ബാബുവിന്‌ * നല്‍കിയിട്ടുണ്ടെങ്കിലും, അദ്ദേഹമെഴുതിയ യഥാര്‍ത്ഥ ചിത്രത്തിന്റെ കഥയുമായി കാര്യമായ സാമ്യമൊന്നും ഈ ചിത്രത്തിനുണ്ടെന്ന് തോന്നുന്നില്ല. ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍, ബഷീര്‍ എന്നിവരൊരുമിച്ചാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു രംഗമോ, പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു തമാശയോ ഈ ചിത്രത്തില്‍ നിന്നും കണ്ടെടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ഒരുപക്ഷെ ചിത്രം മുഷിപ്പിക്കില്ല. അത്രത്തോളം പഴഞ്ചന്‍ വീഞ്ഞാണ്‌ കുപ്പി പോലും മാറ്റാതെ പുതിയ ലേബലൊട്ടിച്ച് രാജ് ബാബുവും സംഘവും ഓണത്തിന്‌ മലയാളികള്‍ക്കായി തിയേറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്.

* എം.ജി.ആര്‍. നായകനായ 'ഉലഗം സുട്രും വാലിബന്‍' എന്ന തമിഴ് സിനിമയുടെ രചയിതാവ്.

തിരക്കഥാകൃത്ത് എന്നതിനേക്കാളും കൃഷ്ണ പൂജപ്പുരയുടെ ജോലിക്ക് യോജിക്കുക സ്‍കിറ്റെഴുത്തുകാരന്‍ എന്ന പേരാവും. 'സിനിമാല'യിലോ അല്ലെങ്കില്‍ 'കോമഡി സ്റ്റാഴ്‍സി'ലോ ഒക്കെ കാണാറുള്ള കോമഡി സ്‍കിറ്റുകളുടെ മട്ടിലുള്ള കുറേ രംഗങ്ങള്‍ ചേര്‍ത്തു‍വെയ്‍ക്കുകയാണ്‌ കൃഷ്ണ പൂജപ്പുര തിരക്കഥ എഴുത്തെന്ന പേരില്‍ ചെയ്‍തു വെയ്‍ക്കാറുള്ളത്. അങ്ങിനെ കുറേ കൂട്ടിവെയ്‍ക്കുമ്പോള്‍ കഥയെങ്ങോട്ടെങ്കിലുമൊക്കെ പോയെന്നിരിക്കും, യുക്തി മഷിയിട്ടു നോക്കിയാലും കണ്ടെന്നു വരില്ല, ചിലപ്പോള്‍ ചില കഥാപാത്രങ്ങള്‍ പോലും പെട്ടെന്ന് അപ്രത്യക്ഷരാവും; കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതിനൊക്കെ പുറമേയാണ്‌, മാസികകളിലെ നര്‍മ്മ കോളങ്ങളില്‍ നിന്നും എടുത്തെഴുതിയ കുറേ സംഭാഷണങ്ങളും. അതില്‍ തന്നെ ഭൂരിഭാഗവും കേട്ടാല്‍ ചിരി മാത്രം വരാത്ത പരുവത്തിലുള്ളവയുമാവും. ഇതൊക്കെ സഹിക്കുവാന്‍ ചങ്കുറപ്പുള്ളവര്‍ മാത്രം ഇദ്ദേഹം രചയിതാവായ സിനിമ കാണുവാന്‍ കയറിയാല്‍ മതിയാവും. ഇനി, മറ്റു രംഗങ്ങളുടെ കാര്യമെടുത്താലോ, അവയും ആവര്‍ത്തനച്ചുവയുള്ളവ തന്നെ!
ഒരു ഉദാഹരണം: നായകന്റെ അമ്മ പറയുന്നു, "അവന്റെ ജാതകത്തിലുണ്ട്, അവന്‍ വളരെ ഉയര്‍ന്ന നിലയിലാവുമെന്ന്...". അടുത്ത ഷോട്ടില്‍ നായകനെ കാണിക്കുന്നു. നായകന്‍ എന്തു ചെയ്യുകയാവും?
a) ഉയര്‍ന്ന തസ്‍തികയിലുള്ള പോലീസുദ്യോഗസ്ഥനായ നായകന്‍ ഓഫീസിലെത്തുന്നു.
b) മലമുകളിലെ പച്ചക്കറി ചന്തയില്‍ ലോറിയുടെ പുറത്ത് കയറിനിന്ന് ചുമടെടുക്കുന്നു.
c) ജനപ്രതിനിധിയായി ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നു.
d) മന്ത്രിയായി സ്റ്റേറ്റ് കാറില്‍ വന്നിറങ്ങുന്നു.
എന്തൊക്കെയാണ്‌ എഴുതിവെച്ചത് എന്നതിനെക്കുറിച്ച് രചയിതാവിന്‌ കാര്യമായ ധാരണയൊന്നുമില്ല. എന്നാല്‍ കുറഞ്ഞപക്ഷം അതൊക്കെ ചിത്രീകരിക്കുന്ന സംവിധായകന്‌ അല്‍പം ബോധം ഉണ്ടാവേണ്ടതല്ലേ? ഇവിടെ അതുമില്ല! സുരാജ് അടുത്തിടെ അവതരിപ്പിച്ച കഥാപാത്രങ്ങളുമായി താരതമ്യം ചെയ്താല്‍ ഈ ചിത്രത്തിലേത് സഹിക്കാം. ബിജു മേനോന്റെ കഥാപാത്രം, പ്രത്യേകിച്ചും മകന്‍ കൂടി വരുമ്പോള്‍ കാണികളെ ചിരിപ്പിക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളില്‍ മാത്രമേ സംവിധായകന്‌ ആശ്വസിക്കുവാന്‍ വകയുള്ളൂ. ഇത്തരമൊരു ചിത്രത്തിന്റെ സാങ്കേതിക മേഖലയെക്കുറിച്ചൊക്കെ പറയുവാന്‍ തുനിയുന്നത് തന്നെ അധികപ്പറ്റാവും. എന്നാലും, മനുഷ്യന്മാരൊന്നും പുറത്തെവിടെയും ഇട്ടു കാണാത്ത തരം വസ്‍ത്രങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് നല്‍കിയ വേലായുധന്‍ കീഴില്ലത്തിന്റെ വസ്‍ത്രാലങ്കാര വൈദഗ്ദ്ധ്യം ഒന്നു പരാമര്‍ശിക്കാതെ നിവര്‍ത്തിയില്ല! കേബിള്‍ ടി.വി. റിപ്പയര്‍ ചെയ്യുവാനായി, വേഷം മാറിയെത്തുന്ന നായകനു നല്‍കിയിരിക്കുന്ന വേഷമൊക്കെ കിടിലന്‍!

സൂപ്പര്‍സ്റ്റാര്‍ പത്മശ്രീ ജയറാം (ടൈറ്റിലില്‍ കണ്ടത് എഴുതിയെന്നേയുള്ളൂ!) തന്റെ പതിവ് നവരസങ്ങളോക്കെ മുഖത്ത് മാറി മാറി വിരിയിച്ചു കൊണ്ട് ജയശങ്കര്‍ എന്ന കഥാപാത്രത്തെ ഒരു പരുവത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത കാലത്തിറങ്ങിയ അദ്ദേഹത്തിന്റെ ഇതര ചിത്രങ്ങളിലെ വേഷങ്ങളുടെയത്രയും അസഹനീയത തോന്നിച്ചില്ല എന്നതൊരു മികവായി പറയാം. ഇനി അത് കണ്ട് കണ്ട് ശീലമായതാണോ എന്നും സംശയിക്കാതെയില്ല. പൊട്ടന്‌ കാക്കിയിട്ട മാതിരിയൊരു പോലീസ് വേഷമാണെങ്കിലും, ബിജു മേനോന്‍ അത് വിശ്വസനീയമായി അവതരിപ്പിച്ചു. സുരാജ് വെഞ്ഞാറമ്മൂടിന്റെ ചില നമ്പരുകളൊക്കെ ചിരിപ്പിക്കുന്നുണ്ട്. നായകന്റെ അനുജത്തിയായി മിത്ര കുര്യന് കാര്യമായൊന്നും ചെയ്യുവാനില്ല, നായികയായെത്തിയ വന്ദന തന്റെ വേഷം കഴിയുമ്പോലെ ബോറാക്കിയിട്ടുമുണ്ട്. തന്റെ സ്ഥിരം രൂപഭാവങ്ങളിലെത്തുന്ന സുരേഷ് കൃഷ്ണയും പുതുതായൊന്നും ചിത്രത്തില്‍ ചെയ്യുന്നില്ല. ശോഭ മോഹന്‍, ലാലു അലക്സ്, ജനാര്‍ദ്ദനന്‍, സലിം കുമാര്‍, കോട്ടയം നസീര്‍, ലെന - ഇവരൊക്കെയാണ്‌ ചിത്രത്തില്‍ മറ്റു വേഷങ്ങളിലെത്തിയ അഭിനേതാക്കളില്‍ ചിലര്‍.

ഒന്നല്ല, രണ്ടല്ല, നാലു പേരാണ്‌ ഈ ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. എന്നാലോ ഒറ്റയൊന്നിന്‌ പോലും കാല്‍ക്കാശിന്റെ ഗുണമില്ല. മോഹന്‍ സിത്താരയാണ്‌ ഗാനങ്ങള്‍ക്ക് ഈണമിട്ടിരിക്കുന്നത്. ഈ ഗാനങ്ങളൊക്കെ ഗായകര്‍ പാടിയിരിക്കുന്നത് പലതും കേട്ടാലൊട്ട് മനസിലാവുകയുമില്ല - തുളസി പാടിയിരിക്കുന്ന "ചൊല്ല് ചൊല്ല്..." എന്ന ഗാനമൊന്ന് കേട്ടാല്‍ ഈ പറഞ്ഞത് ശരിയെന്ന് ബോധ്യമാവും. സംവിധായകന്‍ ഈ ഗാനങ്ങളൊക്കെ എടുത്ത് പ്രയോഗിച്ചിരിക്കുന്ന ഇടങ്ങളും ബഹു വിശേഷമാണ്‌! പതിനഞ്ചിലധികം വര്‍ഷമായി സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നു മാഫിയ ശശി. എന്നാല്‍ ഇതില്‍ അദ്ദേഹം ഇത്തരം രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്ന രീതി കണ്ടാല്‍ നാടകക്കാര്‍ പോലും നാണിച്ചു പോവും! ഇടി കൊള്ളുന്നവന്റെ ഏഴയലത്തു പോലും ചെല്ലാതെയുള്ള നായകന്റെ ഇടികളും, ഇടി വരുന്നതിനു മുന്‍പു തന്നെ തെറിക്കുന്ന വില്ലന്മാരും, ഒട്ടും ചേര്‍ച്ചയില്ലാത്ത പശ്ചാത്തല ശബ്ദവും (അതിനു കടപ്പാട് കൊടുക്കേണ്ടത് രതീഷ് വേഗയ്‍ക്ക്) ഒക്കെ കൂടിയാവുമ്പോള്‍ ശരിക്കും വെറുപ്പിക്കുന്നു / മടുപ്പിക്കുന്നു ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍!

ഉലകമൊന്നും ചുറ്റിയില്ലെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ കുറേ തിയേറ്ററുകളില്‍ ചുറ്റിയടിക്കുവാന്‍ വാലിബന്‌ യോഗമുണ്ടാവും എന്നുറപ്പ്. പണ്ടൊരു ചിത്രത്തെക്കുറിച്ച് എവിടെയോ വായിച്ചതാണ്‌, "സിനിമ ഭയങ്കര ഓട്ടമാണ്‌, തിയേറ്ററുകളില്‍ നിന്നും തിയേറ്ററുകളിലേക്ക്..."; ഈയൊരു ഓട്ടം തന്നെ 'ഉലകം ചുറ്റും വാലിബ'നും പ്രതീക്ഷിക്കാം.

'ബാലേട്ടനി'ല്‍ തൊട്ട് കാണുവാന്‍ തുടങ്ങിയതാണ്‌ മുന്‍പിലൂടെ റയില്‍വേ പാളമുള്ള ചിത്രത്തില്‍ കാണുന്ന വീട്. 'സെവന്‍സി'ന്റെ ഒടുവില്‍ കാണുന്ന അതേ മാര്‍ബിള്‍ ഗ്യാരേജ് തന്നെ അടികൂടുവാനായി ഇതിലുമുണ്ട്. സ്ഥിരം ലൊക്കേഷനുകളല്ലാതെ, മറ്റൊന്ന് കണ്ടെത്തുവാന്‍ പോലും ആരും ശ്രമിക്കുന്നില്ലല്ലോ!

Wednesday 14 September 2011

ആലായാല്‍ തറ വേണം


ആലായാല്‍ തറ വേണം

ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്ന്നൊരു കുളവും വേണം

കുളിപ്പാനായ് കുളം വേണം കുളത്തില് ചെന്താമര വേണം
കുളിച്ചുചെന്നകം പൂകാന് ചന്ദനം വേണം

ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്ന്നൊരു കുളവും വേണം

പൂവായാല് മണം വേണം പുമാനായാല് ഗുണം വേണം
പൂമാലിനിമാര്കളായാല് അടക്കം വേണം

നാടായാല് നൃപന് വേണം അരികെ മന്ത്രിമാര് വേണം
നാട്ടിന്നു ഗുണമുള്ള പ്രജകള് വേണം

ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്ന്നൊരു കുളവും വേണം

യുദ്ധത്തിങ്കല് രാമന് നല്ലൂ കുലത്തിങ്കല് സീത നല്ലൂ
ഊണുറക്കമുപേക്ഷിപ്പാന് ലക്ഷ്മണന് നല്ലൂ

പടയ്ക്കു ഭരതന് നല്ലൂ പറവാന് പൈങ്കിളി നല്ലൂ
പറക്കുന്ന പക്ഷികളില് ഗരുഡന് നല്ലൂ

ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്ന്നൊരു കുളവും വേണം

മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്ണ്ണേ നല്ലൂ
മങ്ങാതിരിപ്പാന് നിലവിളക്കു നല്ലൂ

പാല്യത്തച്ചനുപായം നല്ലൂ പാലില് പഞ്ചസാര നല്ലൂ
പാരാതിരിപ്പാന് ചില പദവി നല്ലൂ

ആലായാല് തറ വേണം അടുത്തൊരമ്പലം വേണം
ആലിന്നുചേര്ന്നൊരു കുളവും വേണം

Tuesday 13 September 2011

സുഖിയന്‍ ( payarubonda)

സുഖിയന്‍ (പയറുബോണ്ട )
**************************
ചേരുവകള്‍
  1. ഉഴുന്ന് പരിപ്പ് -1 കപ്പ്
  2. തേങ്ങ -2
  3. ശര്‍ക്കര -300 ഗ്രാം 
  4. നെയ്യ് - 150 ഗ്രാം 
  5. ഉപ്പ് -കുറച്ച്
  6. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍ 
  7. വെളിച്ചെണ്ണ -250 ഗ്രാം
പാകം ചെയ്യുന്ന വിധം


തിരുമ്മിയതേങ്ങയും ശര്‍ക്കരയും അരച്ചെടുക്കുക.നെയ്യ് ചൂടാകുമ്പോള്‍ അരച്ച മിശ്രിതം അതിലിട്ട് ഏലക്കാ
പൊടിച്ചതും ചേര്‍ത്ത് ഒന്നു വഴറ്റി ചെറിയ ഉണ്ടകള്‍ ആക്കി വെയ്ക്കുക.വെള്ളത്തില്‍ കുതിര്‍ത്ത്‌ അരച്ച ഉഴുന്നില്‍
ഉപ്പ് ചേര്‍ത്ത് വെയ്ക്കുക.വെളിച്ചെണ്ണ തിളയ്ക്കുമ്പോള്‍,നേരത്തെ ഉരുട്ടി വെച്ചിരുന്ന ഉരുളകള്‍ എടുത്ത് ഉഴുന്നുമാവില്‍ മുക്കി വറുത്തു കോരുക.

ചിക്കന്‍ പുലാവ്

ചിക്കന്‍ പുലാവ് 
ചേരുവകള്‍
  1. കോഴി -750 ഗ്രാം
  2. ബിരിയാണി അരി -500 ഗ്രാം 
  3. സവാള -1 കിലോ 
  4. വെളുത്തുള്ളി -15 അല്ലി 
  5. പച്ചമുളക് -8 എണ്ണം 
  6. കുരുമുളക് -15 എണ്ണം 
  7. ഗ്രാമ്പു -15 എണ്ണം
  8. കറുവപ്പട്ട -2 കഷണം 
  9. കസ്കസ് -1 ടേബിള്‍സ്പൂണ്‍
  10. ജീരകം -2 ടേബിള്‍സ്പൂണ്‍ 
  11. മൈദ -3 ടേബിള്‍സ്പൂണ്‍ 
  12. മുളകുപൊടി -1 ടേബിള്‍സ്പൂണ്‍ 
  13. ഇഞ്ചി -1 കഷണം 
  14. പുളി,ഉപ്പ് -ആവശ്യത്തിന്
  15. തേങ്ങ - 1 എണ്ണം 
  16. വാനസപ്തി -300 ഗ്രാം
  17. മല്ലിയില -കുറച്ച്
  18. മഞ്ഞള്‍പ്പൊടി -1 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്ന വിധം

6 മുതല്‍ 11 വരെയുള്ള ചേരുവകള്‍ എണ്ണയില്ലാതെ വറുത്ത്‌ 4 സവാള,8 വെളുത്തുള്ളി,തേങ്ങ ഇവ ചേര്‍ത്ത് അരച്ചെടുക്കുക.

പച്ചമുളക്,സവാള ഇവ അരിഞ്ഞ് നെയ്യില്‍ വഴറ്റി വെളുത്തുള്ളി,ഇഞ്ചി ഇവ ചതച്ചിട്ട് ഇളക്കുക.പിന്നെ
മുളകുപൊടി,മഞ്ഞള്‍പ്പൊടി,കോഴി കഷണങ്ങള്‍ പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.

പാതിവേവാകുമ്പോള്‍ തേങ്ങ അരപ്പും അരിയും ചേര്‍ത്തിളക്കുക.അരിയുടെ ഇരട്ടി വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.വെന്തുകഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് ഇളക്കുക.

Wednesday 7 September 2011

കല്യാണം കഴിക്കാനുള്ള ചില അടവുകള്‍ ( പേടിക്കണ്ട ഞാന്‍ എഴുതിയതല്ല കോപ്പി അടിച്ചതാ )



കല്യാണം കഴിക്കാനുള്ള ചില അടവുകള്‍ ശ്രദ്ധിച്ചു വായിക്കുക ആക്രാന്തം കാണിക്കണ്ടാ ...!

ആദ്യമേ പറയട്ടെ ഈ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതിനു മുന്‍പ് നമ്മള്‍ മനസ്സില്‍ കല്യാണം കഴിക്കണം എന്ന് പ്രതിക്ഞ്ഞ എടുക്കണം,
നിരാശ മുഖത്ത് കൊണ്ട് വരാന്‍ ഒരു മടിയും കാണിക്കരുത് ..! പോയാല്‍ ഒരു നിരാശ കിട്ടിയാല്‍ കല്യാണമാ കല്യാണം ...!
...
ഓരോന്നായി മനസ്സിരുത്തി വായിക്കുക ....

1 . നിങ്ങളുടെ date of birth .. വീട്ടില്‍ എല്ലാവരും കാണുന്ന സ്ഥലത്ത് അത്യാവിശ്യം വലുപ്പത്തില്‍ എഴുതി വെക്കുക (അടുക്കളയില്‍ എഴുതുവാന്‍ ശ്രമിക്കുക കാരണം അറിയാല്ലോ..! ഹി )

example : "റഷീദ് വയസ്സ് 22 " .. "റഷീദിന് വയസ്സ് 22 ആയി" .. ഇങ്ങിനെ എഴുതിയത് കാണുബോള്‍ വീട്ടുകാര്‍ക്ക് മനസ്സിലാകും ഇവനെ ഇനി കല്യാണം കഴിപ്പിക്കാതെ നിര്‍ത്താന്‍ പറ്റില്ലാന്നു,,!!! ഒരു വട്ടം എഴുതി അങ്ങോട്ട്‌ നിര്‍ത്തരുത് .. എഴുതി കൊണ്ടേ ഇരിക്കുക ...!

2 . കടയില്‍ നിന്നോ മറ്റോ സാദനങ്ങള്‍ വാങ്ങി വരുന്ന സമയത്ത് ഉറക്കെ ചോദിക്കുക "ഇതൊന്നും വാങ്ങി വെക്കാന്‍ ഇവിടെ ആരുമില്ലേ" (കൂടെ ചെറുതായി ഒന്ന് ദേശ്യപെടുക ..!).. ഒരു രണ്ടു മൂന്നു വട്ടം ഉറക്കെ വിളിച്ചു പറയുക .. പെട്ടന്നു മനസ്സിലാകും വീട്ടിലുള്ളവര്‍ക്ക് ..!! ( അതെ വാങ്ങി വെക്കാന്‍ ഒരു പെണ്ണ് ഉണ്ടെങ്കില്‍ ഇവന്റെ ഈ ചീത്ത കേക്കണോ എന്ന് വീട്ടുകാര്‍ക്ക് തോന്നിയാല്‍ ... ങേ പിന്നെ നമ്മുടെ കല്യാണം ആയിരിക്കും ...!)

3 . എപ്പോഴും ദേശ്യപെടുക എല്ലാവരോടും .... എന്ത് പറഞ്ഞാലും ദേശ്യ പെടുക ..!! ( കല്യാണം കഴിയുന്നതോടു കൂടി ദേഷ്യം മാറും എന്ന് കരുതി കെട്ടിച്ചു തന്നല്ലോ ടിംഗ് ടിംഗ് ..)

4 . രാത്രി നേരം വൈകി വീട്ടിലേക്ക് വരിക ....! അഥവാ നേരത്തെ വന്നാലും വീട്ടില്‍ കയറരുത് പുറത്തു ഒളിഞ്ഞു നടക്കുക .. രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്ക്ക് കേള്‍ക്കാന്‍ കഴിയും " അവനെ ഇങ്ങിനെ വിട്ടാല്‍ പറ്റില്ല കല്യാണം കഴിപ്പിക്കണം എന്ന് ".( കണ്ടോ കണ്ടോ ). .. ഹി ഹി ...!

5 .. വീട്ടുകാരെ കാണിച്ചു ബീഡി വലി തുടങ്ങുക ( അതൊരു ശീലമാക്കണ്ട ) പെണ്ണ് ക്ട്ടിയാല്‍ ഉടന്‍ നിര്‍ത്തുക ..!! ഇനി വലിക്കാന്‍ വയ്യെങ്കിലും വലിക്കുന്നത് പോലെ കാണിക്കുക ....!

കൂടെ ശ്രദ്ധിക്കുക : ഇതൊക്കെ ചെയ്യുമ്പോഴും ആത്മവിശ്വാസം ഒരിക്കലും കയ് വിടരുത് .. ചെയ്യുന്ന കാര്യങ്ങളോട് ആത്മാര്‍ഥത പരമാവതി കാണിക്കണം എന്നാലേ നമുക്ക് വിജയപാതയില്‍ എത്താന്‍ പറ്റൂ ..!!!

6 .നിങ്ങള്‍ പുതയ്ക്കുന്ന പുതപ്പു രണ്ടായി കീറി ഒന്ന് ഉമ്മാക്ക് കൊടുക്കുക .. എന്നിട്ട് മുഖത്ത് നിരാശ നിറച്ചു കൊണ്ട് തന്നെ പറയുക "എനിക്കു എന്തിനാ ഇത്രയും വലിയ പുതപ്പു...! എനിക്കു ഈ കഷണം മതി എന്ന് ..." അത് കേള്‍ക്കേണ്ട താമസം നിങ്ങളുടെ വീട്ടുകാര്‍ക്ക് മനസ്സിലാകും നിങ്ങളുടെ മാനസികാവസ്ഥ അടുത്ത ആഴ്ച ചിലപ്പോള്‍ നിങ്ങളുടെ കല്യാണം ആയിരിക്കും ,..!

7 .. നിലത്തു കിടക്കുക ...! അതിന്റെ കാര്യം നിങ്ങളോട് പറയുന്നില്ലാ പക്ഷെ കാണുന്നവര്‍ക്ക് മനസ്സിലാകും ..!! ഒന്ന് ചെയ്തു നോക്ക് .. അപ്പോള്‍ അറിയാം ബാച്ചികളെ .. ടിംഗ് ടിംഗ് ...!

8 . നാട്ടിലുള്ള എല്ലാ ബ്രോകെര്‍മ്മാരെയും സുഹുര്തുക്കള്‍ ആക്കി മാറ്റുക .. അവര്‍ക്ക് നമ്മുടെ കല്യാണത്തില്‍ വലിയൊരു പന്ഗ് തന്നെ യുണ്ടല്ലോ അല്ലെ....! നിരന്തരം അവരെ നമ്മുടെ വീടുകളിലേക്ക് ആലോചനകളുമായി പറഞ്ഞയക്കുക ..! പറഞ്ഞയച്ചു കൊണ്ടേ ഇരിക്കുക .. തളരരുത് ...! പതറരുത് ...!

9 . ജോലിക്ക് പോകാതിരിക്കുക .. വീട്ടില്‍ തന്നെ എപ്പോഴും ഇരിക്കുക ( അതും അടുക്കളയില്‍ ) .. ഇതിന്റെ യൊക്കെ കൂടെ മുഖത്ത് നിരാശ കാണിക്കാന്‍ മടിക്കല്ലേ അവിടെയാണ് നമ്മുടെ വിജയം ....!!!

10 . കാമുകിയുമായി നാട് വിട്ടു പോകുമെന്ന് സുഹുര്തുക്കള്‍ വഴി വെറുതെ വീട്ടുകാരെ അറിയിക്കുക ,, അറിയേണ്ട താമസം കല്യാണ ആലോജനകള്‍ വന്നു തുടങ്ങും ....!

11 . താടിയും മീശയും വളര്‍ത്തുക ...! എല്ലാവരും ഒന്ന് അറിയട്ടെ ...! അല്ല പിന്നെ ക്ഷമിക്കുന്നതിനു ഒരു അതിരൊക്കെ ഇല്ലേ .. !!!

12 . നിങ്ങളുടെ സുഹുര്തുകളുടെ കല്യാണങ്ങള്‍ വീട്ടില്‍ ചര്‍ച്ചാ വിഷയമാക്കുക ... !!
example : " കൂടെ പഠിച്ച ശുക്കൂര്‍ . ബക്കര്‍ , രാഖവന്‍ . ഇങ്ങനെ തുടങ്ങി നിങ്ങളുടെ ഫ്രെണ്ട്സുകളുടെ കല്യാണം കഴിഞ്ഞന്ന് പറഞ്ഞു വീട്ടില്‍ ബഹളം ഉണ്ടാക്കുക .. ഭക്ഷണം ബഹിഷ്ക്കരിക്കല്‍ , കുളിക്കാതിരിക്കല്‍ , അടിപിടി ..... തുടങ്ങിയ മാര്‍ഗങ്ങലുമായി മുന്നോട്ടു പോവുക ഇതിനുള്ള മറുപടി നിങ്ങളുടെ കല്യാണം ആയിരിക്കും ...തീര്‍ച്ച ...! ഞാന്‍ ഉറപ്പു തരുന്നു ....!

13 . രണ്ടു തലയിണ വാങ്ങണം വാങ്ങണം എന്ന് തുടരെ തുടരെ വീട്ടില്‍ പറയുക ..!
ചിലപ്പോള്‍ ഒന്ന് പോരെ..? എന്ന് ചോദിക്കുമ്പോള്‍ ... ഇനി ഒന്ന് മതിയാ ..? എന്ന് പറഞ്ഞു ഒന്ന് നാണിച്ചു നില്‍ക്കുക ..!!! കല്യാണ പന്തല്‍ റെഡി ആയി തുടങ്ങും ആഴ്ചകള്‍ക്കുള്ളില്‍ ...!

ഇനി പ്രവാസി ബാചികല്ക്ക് കല്യാണം കഴിക്കാനുള്ള ചില അടവുകള്‍ :

കല്യാണം കഴിക്കാന്‍ സ്വപ്നം കണ്ടു ഗള്‍ഫില്‍ കുബൂസും പരിപ്പ് കറിയും തിന്നു നടക്കുന്നവര്‍ ,,..! പോയാല്‍ കഴിപ്പിച്ചു തരുമോ ..? എന്ന് ചിന്തിച്ചു നടക്കുന്നവര്‍..., ആരും പേടിക്കണ്ട ഈ എം ആര്‍ കെ നിങ്ങളെ കൊണ്ട് പെണ്ണ് കെട്ടിപ്പിച്ചേ അടങ്ങൂ ചെയ് .. പെണ്ണ് കെട്ടൂ ...!
പ്രവാസി ബാച്ചികള്‍ക്ക് പെണ്ണ് കെട്ടാന്‍ നാട്ടിലുള്ള ബാച്ചികളുടെ റിസ്ക്‌ യെടുക്കെണ്ടാതില്ല ചെറിയ ഒന്ന് രണ്ടു ഐഡിയ കളിലൂടെ കാര്യം സാധിക്കാം ...!

നാട്ടില്‍ പോകാന്‍ തുടങ്ങുന്നതിന്റെ മുന്‍പ് തന്നെ നിങ്ങള്‍ വീട്ടുകാരോട് സുഹുര്തുക്കള്‍ വഴി പറയിപ്പിക്കണം " വന്നാല്‍ അവന്റെ കല്യാണം നമുക്ക് നടത്തണം എന്ന്.."...!  അതിനു ശേഷം നാട്ടിലേക്ക് കൊണ്ട് പോകുന്ന സാധനങ്ങള്‍ക്ക് കൂടെ .. പെണ്‍കുട്ടികള്‍ കെട്ടുന്ന ഒരു വാച് ..! ഒരു മോതിരം ..! മഹര്‍... etc ..,ഇങ്ങിനെ തുടങ്ങി കല്യാണത്തിന് പെണ്‍കുട്ടിക്ക് ആവശ്യമായ സാദനങ്ങള്‍ വാങ്ങുക.. എന്നിട്ട് വീട്ടിലെത്തിയ ഉടനെ ഇതൊക്കെ ഉമ്മാന്റെ കയ്യില്‍ കൊടുത്ത ശേഷം നാണിച്ചു തല താഴ്ത്തി ഒരു ചിരിയും....!             ദേ ഇങ്ങിനെ... ഹി ഹി ഹി ..സംഗതി ഉമ്മാക്ക് പുടി കിട്ടി ട്ടാ ...!     അത് പോലെ നാട്ടിലേക്കു വിളിക്കുമ്പോഴൊക്കെ ഗള്‍ഫിലെ സ്ഥിതികള്‍ അവതരിപ്പിക്കുകയും കൂടെ കല്യാണം കഴിച്ചവര്‍ക്ക് നല്ല സ്കോപ് ആണ് ....! നല്ല ജോലി കിട്ടും.., നല്ല ശമ്പളം ആണ്,, നമ്മള്‍ കല്യാണം കഴിക്കാത്തവര്‍ക്ക് ഒരു പ്രയോജനവും ഇല്ലാ എന്നൊക്കെ പറഞ്ഞു ഒന്ന് നെടുവീര്‍പ്പിടുക ,, അടുത്ത ലീവിന് കല്യാണം കഴിപ്പിച്ചേ നിങ്ങളെ തിരിച്ചു വിടു.. ഹി ഹി കിടക്കട്ടെ പോയാല്‍ ഒരു കള്ളം കിട്ടിയാല്‍ ഒരു പെണ്ണ് ...!




ജീവിതം-സുഖം-ദുഖം

       എനിക്കൊരു സംശയം എന്താണ് ജീവിതം, എന്താണ് സുഖം, എന്താണ് ദുഖം, ആ എനിക്കറിയില്ല എന്നാലും ജീവിതത്തെ ഒരു ചൂതാട്ടമായി നമുക്ക് കാണാം , എന്തെങ്കിലും ഒന്ന് നേടണം എങ്കില്‍ നാം മറ്റൊന്ന് കളയണം അത് പോലെ തന്നെയാണ് ചൂതാട്ടവും ഒന്ന് കളഞ്ഞു രണ്ടു പിടിക്കുക. എന്നാല്‍ ജീവിതം കാശ് നിര്‍ബന്ധമില്ലാതെ കളിക്കുന്ന മനോഹരമായ ഒരു ചൂതാട്ടം ചിലര്‍ മറ്റുള്ളവരെ കണ്ട കളി പഠിക്കുന്നു, മറ്റു ചിലര്‍ കളിച്ചു തന്നെ പഠിക്കുന്നു , 
                          ഒരേ ഒരു നിയമമേ ഒള്ളു ആ കളിയില്‍ എന്തെങ്കിലും നേടണോ? എന്തെങ്കിലും നഷ്ടപ്പെടുത്തിയേ മതിയാവു....!  സുഖം നേടണമെങ്കില്‍ ദു:ഖം വെച്ച് കളിക്കണം അത് പോലെ തന്നെ തിരിച്ചും , ഒരു ഓട്ടോഗ്രാഫ് വരി ഓര്‍മ്മയുണ്ടോ  " ഇഷ്ടപെട്ടത് കിട്ടണമെങ്കില്‍ ഇഷ്ടം പോലെ കഷ്ട പെടണം കഷ്ടപെടാന്‍ ഇഷ്ടമല്ലെങ്കില്‍ ഇസ്തപെട്ടത്‌ നഷ്ടമാകും " ഇത് തന്നെ കഥ, ഈ കളിയില്‍ നമ്മള്‍ തന്നെ കരുക്കള്‍ നമ്മുടെ നീക്കത്തിന് അനുസരിച്ചേ വിജയിക്കാനാവൂ ........... 
 എന്തെങ്കിലും മനസ്സിലായോ ? ഇല്ലല്ലേ എഴുതി കഴിഞ്ഞു വായിച്ചപ്പോള്‍ എനിക്കും ഒന്നും മനസ്സിലാകുന്നില്ല , നിങ്ങളുടെ സമയം കളഞ്ഞതിന് എന്നോട് ക്ഷമിക്കൂട്ടോ ..........ഞാന്‍ ഒരു പാവമല്ലേ  

എവിടെയോ വായിച്ച ഒരു കഥ " ഒരു തക്കാളി കഥ "

മൈക്രോസോഫ്റ്റിന്റെ ഓഫീസില്‍ ഒരു പ്യൂണിന്റെ ഒഴിവുണ്ടെന്നറിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ ഇന്റര്‍വ്യൂവിനു ചെന്നു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ മാനേജര്‍ പറഞ്ഞു: "നിങ്ങളെ അപ്പോയിന്റ് ചെയ്തിരിക്കുന്നു. ജോയിന്‍ ചെയ്യുന്നതിനുമുമ്പ് നിങ്ങള്‍ ഒരു ഫോറം പൂരിപ്പിച്ചു തരണം. ഫോറം നിങ്ങള്‍ക്ക് ഈ-മെയിലായി അയച്ചുതരാം. എന്താണ് നിങ്ങളുടെ ഈ--മെയില്‍ ഐഡി?".ഈ-മെയില്‍ ഐഡിയോ? അയാള്‍ പകച്ചു. അങ്ങനെ ഒരു സാധനത്തെപ്പറ്റി അയാള്‍ കേട്ടിട്ടേ ഇല്ലായിരുന്നു. "എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ പറഞ്ഞു. "അതിനര്‍ത്ഥം നിങ്ങള്‍ ജീവിച്ചിരിക്കുന്നില്ല എന്നാണ്. ജീവിച്ചിരിക്കാത്ത ആള്‍ക്ക് ജോലി തരാന്‍ വയ്യ", മാനേജര്‍ കൈ കഴുകി.
                      നിരാശനായി പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. പോക്കറ്റില്‍ ആകെയുള്ളത് ഇരുപത് ഡോളര്‍. ഒടുവില്‍ അയാള്‍ക്കൊരു ബുദ്ധി തോന്നി. മാര്‍ക്കറ്റില്‍ പോയി ആ ഇരുപത് ഡോളര്‍ കൊടുത്ത് അയാളൊരു പെട്ടി തക്കാളി വാങ്ങി. അതും ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങി നടന്ന് വിറ്റപ്പോള്‍ ഉച്ചയൂണിന് മുമ്പുതന്നെ അയാള്‍ക്ക് 36 ഡോളര്‍ കിട്ടി. ഉച്ചതിരിഞ്ഞും അയാള്‍ അതാവര്‍ത്തിച്ചു. വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ അയാളുടെ കയ്യില്‍ 65 ഡോളറുണ്ടായിരുന്നു. അങ്ങനെ അയാളൊരു ബിസിനസ്സുകാരനായി.
                    5 കൊല്ലം കഴിയുമ്പോളേയ്ക്കും ഒരുപാട് ലോറികളും ഗോഡൌണുകളുമൊക്കെയുള്ള ഒരു വലിയ റീടെയ് ലര്‍ ആയത്രെ അയാള്‍. അപ്പോളാണ് കുടുംബാഗങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് എടുക്കാമെന്ന് അയാള്‍ വിചാരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ സെയിത്സ്മാന്‍ വന്ന് പോളിസികളെപ്പറ്റി അയാളോട് വിശദീകരിച്ചു. ഒടുക്കം സെയിത്സ്മാന്‍ അയാളോട് അയാളുടെ ഈ-മെയില്‍ ഐഡി ചോദിച്ചു. "ഇല്ല, എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ മറുപടിച്ചു.
                       ഹെന്ത്, കോടീശ്വരനായ ഒരു ബിസിനസ്സുകാരന് ഈ-മെയില്‍ ഐഡി ഇല്ലെന്നൊ? സെയിത്സ്മാന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളയാളുടെ ഡയലോഗ് വിരുത് പുറത്തെടുത്തു: "ഈ-മെയില്‍ ഐഡി ഇല്ലാതെ തന്നെ നിങ്ങള്‍ കോടീശ്വരനായി. അപ്പോള്‍ ഒരു ഈ-മെയില്‍ ഐഡി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് സങ്കല്‍പ്പിച്ചു നോക്കൂ".
മറുപടി പറയാന്‍ അയാള്‍ക്ക് ഒട്ടും ആലോചിയ്ക്കേണ്ടി വന്നില്ല. "ഓ, സങ്കല്‍പ്പിക്കാനൊന്നുമില്ല. ഒരു ഈ-മെയില്‍ ഐഡി
ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മൈക്രോസോഫ്റ്റിലെ പ്യൂണായേനെ”

വെറുതെ ഇരിക്കുന്ന എന്റെ ഒരു ദിവസം ബ്ലോഗ്‌ കൊണ്ട് പോയി



ഞാന്‍ എന്തിനാണ് ഈ ബ്ലോഗ്‌ ഉണ്ടാക്കിയത് എന്ന് ചോതിച്ചാല്‍ എനിക്കറിയില്ല, അല്ല പ്രത്യേകിച്ചു ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം, എല്ലാരും ഉണ്ടാക്കുന്നു അത് കണ്ടു ഞാനും ഉണ്ടാക്കി  , ഇന്ന് ഒരു ബ്ലോഗ്‌ എന്നത് ഒന്നും അല്ല ഒരു ഇമെയില്‍ ഐ ഡി  (ഫയിക് ഐ ഡി ആയാലും )  ഏതൊരുത്തനും ഉണ്ടാക്കാം ഈ ബ്ലോഗ്‌ ,ഇതുണ്ടാക്കി കഴിഞ്ഞപ്പോഴാ എനിക്ക് മനസ്സിലായത് ഇതില്‍ പോസ്റ്റ്‌ ഇടണം എന്ത് ഇടും , ഒരു കലാവാസനയും ഇല്ലാത്ത ഈ ഞാന്‍ എന്ത് പോസ്റ്റ്‌ ഇടാന ........,
ആകെ ഉള്ള ഒരു സഹായം മറ്റു ബ്ലോഗുകള്‍ ആണ് കോപ്പി അടിക്കാമല്ലോ, അങ്ങനെ നോക്കി നടന്നു ഒന്നും കിട്ടിയില്ല ഞാന്‍ എന്താ ഇനി ചെയ്യുക അടച്ചു പൂട്ടിയാലോ , ഒരു ദിവസം ഫുള്‍ ഇതില്‍ പോയി ...ഉം ,,,,,,,,,,,
Related Posts Plugin for WordPress, Blogger...