Thursday 22 September 2011

ചീറ്റിംഗ് - എന്ന ചാറ്റിങ് പഠനം ( ടിപ്സ് )

ചീറ്റിംഗ് - എന്ന ചാറ്റിങ് പഠനം ( ടിപ്സ് )
*******************************************************************************
                                                         
ചാറ്റിങ്ങ് ഒരു കലയാണ് , ചിലര്ക്ക് അത് ജന്മാനാ തന്നെ പൈതൃക ഗുണമായിക്കിട്ടുന്നു , മറ്റ് ചിലര്‍ സ്ഥിരൊത്സാഹത്തോടെ ആര്ജ്ജികച്ചെടുക്കുന്നു , എന്നിരുന്നാലും ശരിയായ ഒരു പരിശീലന പദ്ധതി
നിങ്ങളുടെ ഉള്ളിലെ ചാറ്റിങ്ങ് ജീനിനെ പരിപോഷിപ്പിക്കാനുതകും എന്ന വിശ്വാസത്തോടെയാണ് , ഈ ചാറ്റിങ്ങ് ക്ലാസ്സ് ഇവിടെ ആരംഭിച്ചിരിക്കുന്നത് ...........  

അധ്യായം - ഡാ
നമ്മള്‍ എന്തു സംസാരിക്കുമ്പോഴും "ഡാ " എന്നു ചേര്ക്കകണം..എന്നാലെ നമ്മളോടൊപ്പം ചാറ്റ് ചെയ്യുന്ന വ്യക്തിക്ക് ഒരു ഇമ്പ്രെഷന്‍ കൊടുക്കാനാണ് അല്ലെങ്കില്‍ നമ്മള്‍ വെറും രാജ്യമാണെന്ന് [country] അവര്‍ തെറ്റിദ്ധരിക്കും
for ex : - iam going da , you come da , poda , same to you da , good
morning da ,
നമുക്കൊരു തെറ്റിദ്ധാരണയുണ്ട് ആണുങ്ങളെയാണ് നമ്മള്‍ “ഡാ” എന്ന് വിളിക്കുന്നത് , അത് തികച്ചും തെറ്റാണ് , ഫെമിനിസത്തിന്റെ ഈ കാലഘട്ടത്തില്‍ പെണ്കു്ട്ടികളെയാണ് നമ്മള്‍ കൂടുതലായി “ ഡാ “
വിളിക്കേണ്ടത് , എന്നാലെ നമ്മളും മോഡേണാവൂ ..
for example
ഇത് ഒരു ആണ്കുിട്ടിയും പെണ്കുണട്ടിയും തമ്മിലുള്ള സംസാരമാണ് ,
A: yesterday i not sleep daa
B: me too daa
A : i luv u daa ,
B: i luv u 2 much daa
A. po daa
ഇതിലാരാ ശരിക്കും “ ഡാ “ ശരിക്കും “ഡീ” എന്ന് ദൈവത്തിന് പോലും തിരിച്ചറിയന്‍ കഴിയില്ല, അങ്ങനെയായിരിക്കണം ചാറ്റ് ചെയ്യേണ്ടത് . പിന്നെയുള്ള ഒരു കാര്യം buddy , guys, lols , yaap. oops, nops എന്നൊക്കെ ഇടക്കിടക്ക് പറയണം ഒരു കാര്യോമില്ലെങ്കിലും , ഞങ്ങട “ ഗഡ്ഡി “ എന്ന വിളി ത്രിശൂര്‍ പൂരത്തിനു വന്ന സായിപ്പിനു ഇഷ്ടപ്പെട്ടിട്ട് മൂപ്പരത് അത് buddy ആക്കി മാറ്റി ഇംഗ്ലീഷിലിട്ടതാണ് , പിന്നെ “ guys “ എന്നൊക്കെ ചാറ്റിങ്ങില്‍ അടിക്കുമ്പോള്‍ അക്ഷരം മാറി "gays " എന്നായാല്‍ അടി പാഴ്സല്‍ വരുന്നത് കൊണ്ട് അവിടെ ഒന്ന് ശ്രദ്ധിക്കണം . LOLs എന്ന വാക്കുണ്ടാക്കിയ സായിപ്പിന്റെ നിഘണ്ടുവില്‍ അതിനര്ത്ഥംര " laughing out  loudly " ചിരിച്ച് പണ്ടാറമടങ്ങുക , പക്ഷെ നമ്മള്‍ അതൊന്നും കാര്യമായെടുക്കരുത് , നമ്മളുടെ LOLs ന്റെ ഉദ്ദേശം വേറെ ആണ് , വളരെ ലോലമായ ഹൃദയമുള്ള ആളെന്നോ , ലോലമായ മനസുള്ള ആളാണെന്നോ അല്ലെങ്കില്‍ നാട്ടുമ്പുറത്തെ ലോലന്‍ എന്ന പേരായോ എങ്ങനെ വേണമെങ്കിലും എടുക്കാം  പക്ഷെ LOLs ഒഴിവാക്കി ഒരു പരിപാടിയില്ല , അമ്മൂമ്മ സീരിയസ് ആയി ഡേറ്റും കാത്ത് കിടക്കുന്നതിന് അനുശോചനം പറയാനായാലും ക്രൈസിസ് വന്ന് കമ്പനി പൂട്ടിപ്പോവാന്‍ പോകുന്ന മെസ്സേജാണെങ്കിലും പറയണം LOLs , ഇംഗ്ലീഷുകാരോട് പോവാന്‍ പറ , നമ്മള്‍ തീരുമാനിക്കും അര്ത്ഥോം പര്യായൊമൊക്കെ .
for example 
how r u da ..lol
iam fine daa lol
how is crisis in ur company
very bad situation da ..lol
iam sorry daa lol
രണ്ടാം അധ്യായം - [chatting special മലയാളം ]
“കൂട്ടം “ മലയാളത്തെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഇംഗ്ലീഷ് പദങ്ങള്‍ ലയാളീകരിച്ചിരിക്കുകയാണ് , ഇംഗ്ലീഷില്‍ ചാറ്റ് ചെയ്യില്ല എന്ന് നിര്ബീന്ധബുദ്ധിയുള്ള മലയാളികള്ക്ക് വേണ്ടി മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതാണ് .ഇത് പൊതുവില്‍ ഉപയോഗിക്കുന്ന കുറച്ച് പദങ്ങള്‍ മാത്രമാണ് , അടുത്ത ക്ലാസ്സില്‍ അല്പം കൂടി വിപുലമാക്കുന്നതായിരിക്കും 
good morning - നല്ല കാലത്ത്
whats up - എന്താണ് മുകളില്‍
get lost - നഷ്ടപ്പെട്ട് പോയി
carry on - ചുമന്നോളൂ
take care - സൂക്ഷിച്ച് എടുക്കൂ
fine - പിഴ
great - വലുത്
catch you later - നിന്നെ പിന്നെ പിടിച്ചോളാം
you Rockking - നീ പാറ രാജാവ്
മൂന്നാം അധ്യായം [ American english ]
ഇത് അമേരിക്കന്‍ ഇംഗ്ലീഷിന്റെ കാലമാണ്, അമേരിക്കന്‍ ഇംഗ്ലീഷ് പലതും മലയാളത്തില്‍ തെറി പോലെ ഒക്കെ തോന്നുമെങ്കിലും അതാണ് ഇപ്പോഴത്തെ ട്രെന്റ് , എന്തെങ്കിലും പറയുമ്പോള്‍ അതില്‍ "wannaa " gonnaa " എന്ന് കൂട്ടിപ്പറയുക,  
for example
you wanna gonna for a food.



No comments:

Post a Comment

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ.... നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ വിലപ്പെട്ടതാണ്,. ഇല്ലാന്ന് പറയരുത് ഒന്നല്ലേല്‍ നമ്മളെല്ലാം മലയാളികളല്ലേ നല്ലത് പറഞ്ഞില്ലേലും വിമര്‍ശനം ആകാലോ...
വിമ൪ഷങ്ങളില്‍ നിന്ന് മാത്രമേ തെറ്റ് കുറ്റങ്ങളില്‍ ഇല്ലാത്ത ഒന്നാക്കി ഇതിനെ മാറ്റാന്‍ ആകൂ.... plz

Related Posts Plugin for WordPress, Blogger...