Thursday 13 October 2011

കേരള സ്ട്രൈക്കേഴ്സ് :മോഹന്‍ലാല്‍ നായകന്‍

കേരള സ്ട്രൈക്കേഴ്സ് :മോഹന്‍ലാല്‍ നായകന്‍


സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന മലയാള സിനിമ നടന്മാരുടെ ടീമായ കേരള സ്‌ട്രൈക്കേഴ്‌സിനെ മോഹന്‍ലാല്‍ നയിക്കും.ഇന്ദ്രജിത്ത് ആണ് വൈസ് ക്യാപ്റ്റന്‍ .കേരള സ്‌ട്രൈക്കേഴ്‌സിന്റെ പുതിയ ജേഴ്‌സി പുറത്തിറക്കല്‍ ചടങ്ങും ലോഗോ പ്രകാശനവും വ്യാഴാഴ്ച കൊച്ചിയില്‍ നടന്നു. വൈകീട്ട് വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി ലോഗോ പ്രകാശനം നിര്‍വഹിച്ചു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആറാം ടീമായാണ് സ്ട്രൈക്കേഴ്സിന്‍റെ രംഗപ്രവേശം. ആദ്യ സീസണില്‍ നാല് ടീമുകളാണു ലീഗിലുണ്ടായിരുന്നത്. രണ്ടാം സീസണില്‍ കേരള സ്ട്രൈക്കേഴ്സിനെക്കൂടാതെ ബംഗാള്‍ ടൈഗേഴ്സ് എന്ന ടീ മും അരങ്ങേറ്റം കുറിക്കും.ജനുവരി മുതല്‍ ഫെബ്രുവരി 12 വരെയാണ് മത്സരങ്ങള്‍ .പങ്കജ് ചന്ദ്രസേനന്‍ നായര്‍ കോച്ചായും നടന്‍ ഇടവേള ബാബു ടീം മാനേജരായും പ്രവര്‍ത്തിക്കുമെന്ന് ടീം ഉടമസ്ഥ ലിസി പ്രിയദര്‍ശന്‍, ഷാജി പി.എം. എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.കായിക മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.സിസിഎല്‍ ഡയറക്ടര്‍ രാധിക ശരത്കുമാര്‍, കേരള സ്‌ട്രൈക്കേഴ്‌സ് ടീം ബ്രാന്‍ഡ് അംബാസഡര്‍മാരായ ലക്ഷ്മി റായ്, ഭാവന എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.ടീം - മോഹന്‍ലാല്‍ (ക്യാപ്റ്റന്‍), ഇന്ദ്രജിത്ത് (വൈസ് ക്യാപ്റ്റന്‍), ഉണ്ണി മുകുന്ദ്, രാജീവ് പിള്ള, വിനു മോഹന്‍, ബാല, കുഞ്ചാ ക്കോ ബോബന്‍, പൃഥ്വിരാജ്, ആസിഫ് അലി, നിഖില്‍, നിവിന്‍ പോളി, മുന്ന, സൈജു കുറുപ്പ്, ബിനീഷ് കോടിയേരി, മണിക്കുട്ടന്‍, വിവേക് ഗോപന്‍, റിയാസ് അഹമ്മദ്, പ്രജോദ് കലാഭവന്‍, രജത് മേനോന്‍. 

No comments:

Post a Comment

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ.... നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ വിലപ്പെട്ടതാണ്,. ഇല്ലാന്ന് പറയരുത് ഒന്നല്ലേല്‍ നമ്മളെല്ലാം മലയാളികളല്ലേ നല്ലത് പറഞ്ഞില്ലേലും വിമര്‍ശനം ആകാലോ...
വിമ൪ഷങ്ങളില്‍ നിന്ന് മാത്രമേ തെറ്റ് കുറ്റങ്ങളില്‍ ഇല്ലാത്ത ഒന്നാക്കി ഇതിനെ മാറ്റാന്‍ ആകൂ.... plz

Related Posts Plugin for WordPress, Blogger...