Thursday, 22 September 2011

പിടി കുഞ്ഞുമുഹമ്മദിന്‍റെ വീരപുത്രനില്‍ മോഹന്‍ലാലും

പി.ടി കുഞ്ഞുമുഹമ്മദിന്‍റെ വീരപുത്രനില്‍ മോഹന്‍ലാലും
                                       മലബാറിലെ സ്വതന്ത്ര്യസമര സേനാനി അബ്ദുറഹ്മാന്‍ സാഹിബിന്റെ ജീവിതത്തെ അധികരിച്ച് പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വീരപുത്രനില്‍ ഹന്‍ലാലും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കും.ചിത്രത്തില്‍ വിമല്‍ മേനോന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക .ഈ ചിത്രത്തിന് വേണ്ടി അഞ്ചു ദിവസത്തെ കോള്‍ ഷീറ്റ് ആണ് ലാല്‍ കുഞ്ഞുമുഹമ്മദിന് നല്‍കിയിരിക്കുന്നത്. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രമായ 'പരദേശിയി'ല്‍ നായകനായിരുന്നു ലാല്‍ .ചിത്രത്തിലെ നായകനായ അബ്ദുറഹ്മാന്‍ സാഹിബിനെ അവതരിപ്പിക്കാന്‍ സംവിധായകന്‍ ആദ്യം കണ്ടെത്തിയത് പൃഥ്വിരാജിനെ ആയിരുന്നു.എന്നാല്‍ പ്രിഥ്വിരാജ് ചിത്രത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് നരേനാണ് ചിത്രത്തിലെ നായകനാവുന്നത് .റൈമ സെന്നാണ് ചിത്രത്തിലെ നായികയായ കുഞ്ഞി ബീവാത്തുവിനെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്,സായ് കുമാര്‍,കലാഭവന്‍ മണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
                                                 കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക                          

No comments:

Post a Comment

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ.... നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ വിലപ്പെട്ടതാണ്,. ഇല്ലാന്ന് പറയരുത് ഒന്നല്ലേല്‍ നമ്മളെല്ലാം മലയാളികളല്ലേ നല്ലത് പറഞ്ഞില്ലേലും വിമര്‍ശനം ആകാലോ...
വിമ൪ഷങ്ങളില്‍ നിന്ന് മാത്രമേ തെറ്റ് കുറ്റങ്ങളില്‍ ഇല്ലാത്ത ഒന്നാക്കി ഇതിനെ മാറ്റാന്‍ ആകൂ.... plz

Related Posts Plugin for WordPress, Blogger...