Tuesday 25 September 2012

കിഴക്കിന്റെ കാഷ്‍മീര്‍ എന്ന് വിളിക്കുന്ന മൂന്നാറിലേക്ക് ഒരു വിനോദ യാത്ര


                               ഴ ഉണ്ടായാല്‍ മുറിവിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥലമാണ് മൂന്നാര്‍. ഞങ്ങള്‍ പോകുന്നത് കോരിച്ചൊരിഞ്ഞ മഴയുള്ള ദിവസവും. മുന്‍കൂട്ടി നിശ്ചയിച്ചത് മഴയുടെ പേരില്‍ മാറ്റാന്‍ തോന്നിയില്ല. 'വിശ്വാസം... അതല്ലേ എല്ലാം...', രാത്രി 12 മണിക്ക് ശേഷം പുറപ്പെടാന്‍ ആണ് ഞങ്ങള്‍ തീരുമാനിച്ചിരുന്നത് എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട്‌ യാത്ര പുലര്‍ച്ചെ 4  മണിക്ക് ശേഷം ആകേണ്ടി വന്നു, അങ്ങനെ ഞങ്ങള്‍ ഒരു വീട്ടില്‍ ഒത്തുകൂടി, എന്നാല്‍ അങ്ങനെ ഒരു കാര്യം നടന്നില്ല എങ്കില്‍ ഞങ്ങളുടെ ടൂര്‍ പൂര്‍ണമാകുമായിരുന്നില്ല കാരണം അത്രയ്കും രസകരമായ നിമിഷങ്ങള്‍ ആയിരുന്നു ഞങ്ങള്‍ അവിടെ നിന്നും ലഭിച്ചത്, ഞാന്‍ ആദ്യമായും അവസാനമായും റമ്മി കാര്‍ഡ്‌ (നമ്മുടെ ചീട്ടു ) ആദ്യമായി പഠിച്ചതും കളിച്ചതും അവിടെയായിരുന്നു.. , അതിനു ശേഷം വെറുതേ പരസ്പരം പാരയും കത്തിയും വെച്ച് ടൈം കളഞ്ഞു , പലപ്പോളും ചിരിച്ചു ...., ചിരിച്ചു........ 


                                            അത്രയ്ക്ക് രസകരമായിരുന്നു എല്ലാരുടെയും ലാത്തിഅടി , ..........സമയം പോയത് അറിഞ്ഞില്ല 
****************************************************************************************
അങ്ങനെ പുറപ്പെടുവാനുള്ള സമയം സമാഗതമായി... , അങ്ങനെ ഞങ്ങള്‍ അവിടെന്നു യാത്ര തുടങ്ങി , മറ്റു രണ്ടു സ്ഥലത്ത് നിന്നും കൂട്ടത്തില്‍ ബാക്കിയുള്ളവരെ പിക്ക് ചെയ്യണം ഞങ്ങള്‍ ആദ്യ ടീമിനെ പിക്ക് ചെയ്തു യാത്ര തുടര്‍ന്നു. ഏകദേശം 180 കി മി ഉണ്ട് മൂന്നാറിലേക്ക്, രണ്ടാമത്തെ ആളെയും ഞങ്ങള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിക്ക് ചെയ്തു , ഞങ്ങള്‍ യാത്ര തുടര്‍ന്നു ........
രാത്രി മൊത്തം അടിച്ചു പൊളിച്ചു ഉറക്കം കളഞ്ഞത് കൊണ്ടാകണം ബസ്സില്‍ കയറി അധികം വൈകാതെ ഞങ്ങളുടെ കൂട്ടം പത്തി താഴ്ത്തി,..... 
                                     ഞങ്ങള്‍ പോയത് ത്രിശൂര്‍-ചാലക്കുടി-അങ്കമാലി- പെരുമ്പാവൂര്‍ - എന്ന വളഞ്ഞ വഴി ആണ് പോയത് , ഞങ്ങള്‍ എറണാകുളം ഭാകത്ത് നിന്ന് പോകുന്നത് കൊണ്ട്‌  നേര്യമംഗലം വഴിയാണ് ഞങ്ങള്‍ പോയത്, നേര്യമംഗലം എറണാകുളം ജില്ലയുടെ ഇടുക്കിയോടു ചേര്‍ന്ന് കിടക്കുന്ന ഭാഗം ആണ്. ഇവിടെയുള്ള നേര്യമംഗലം പാലം വളരെ പ്രശസ്തമാണ്, പാലത്തിന്‍റെ റോഡ് വീതി വെറും 4.90 മീറ്ററേ ഉള്ളൂ. ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലം കണ്ടിട്ടുണ്ടോ അതിന്റെ ഒരു ചെറു പതിപ്പ് ആണ്, 1935ല്‍  ഈ പാലം ഉദ്ഘാടനം ചെയ്തത്......







ഈ വഴിയില്‍ തന്നെ ആണ് മുന്നാറിലേക്ക് പോകുമ്പോള്‍ ഉള്ള ആദ്യത്തെ വെള്ളച്ചാട്ടമായ ചീയപ്പാറ. ധാരാളം സഞ്ചാരികള്‍ ഇവിടെ ഉണ്ടായിരുന്നു. വെള്ളച്ചാട്ടത്തിനടിയില്‍ പോയി നില്‍ക്കാനുള്ള സൌകര്യം ഉണ്ട് ഇവിടെ. തട്ടുകളായി വീഴുന്ന ഈ വെള്ളച്ചാട്ടത്തിന് ഇത്ര ഭംഗിയുണ്ടാവാന്‍ കാരണം മഴക്കാലം ആകും. എന്തായാലും മഴ ഇതുവരെ ഞങ്ങളെത്തേടി വന്നില്ലാട്ടോ.
അവിടുന്ന് കുറച്ച് കൂടെ യാത്ര ചെയ്താല്‍ റോഡരികില്‍ നിന്നാ കാണാവുന്ന വാളാര്‍ വെള്ളച്ചാട്ടം. ഇതിനരികിലേയ്ക്ക് പോകാന്‍ കഴിയില്ല. വെള്ളം ഉള്ള സമയം ആയത്കൊണ്ട് ഒരു ഭംഗിയൊക്കെ ഉണ്ട്. ഈ രണ്ട് കാഴ്ചകള്‍ക്കും മഴ തടസ്സമാകാത്ത സന്തോഷത്തില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

                                                 എന്നാല്‍ കാത്തിരുപ്പിനു വിരാമം ഇട്ടു കൊണ്ട് മഴ ചെറുതായി ചാറി തുടങ്ങി. ഒരു വെള്ളച്ചാട്ടം കൂടി ഉണ്ടായിരുന്നു. മഴ ഞങ്ങളെ എല്ലാവരും ഒത്തു ഇറങ്ങാന്‍ സമ്മതിച്ചില്ല. എന്നാല്‍ ഞങ്ങള്‍ അവിടെയും ഇറങ്ങി 


അങ്ങനെ വെജിറ്റേറിയന്‍ ഹോട്ടല്‍ കണ്ടെത്തി, ഫുഡ്‌ അടിച്ചു  ....മഴ ചെറുതായി ഇടയ്ക്ക് പൊടിയുന്നു, ചിലര്‍ എല്ലാം അവിടെ നിന്നും ചായിലയും മറ്റും വാങ്ങി , ഞങ്ങള്‍ യാത്ര തുടര്‍ന്നു..........  മുന്നാര്‍ ടൌണില്‍ നിന്നും 15 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇരവികുളം ദേശീയോദ്യാനത്തിലെത്താം. നീലകുറിഞ്ഞികള്‍ പൂത്തുലഞ്ഞ് ഭൂമിയെ വര്‍ണപ്പട്ടുടുപ്പിക്കുന്ന പ്രസിദ്ധമായ രാജമല ഇവിടെയാണ്ഞങ്ങള്‍ ആദ്യം പോയത് ഈ രാജമലയിലേക്കു ആണ്   വരയാടുകളുടെ സ്ഥലം,  
  എന്നാല്‍ അവിടത്തെ തിരക്കും കാലാവസ്ഥയും ഞങ്ങള്‍ക്ക് മുകളിലേക്കുള്ള സന്ദര്‍ശനത്തിനു തടസ്സമായി, ഞങ്ങള്‍ അവിടെ നിന്നും അടുത്ത സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഞങ്ങളുടെ അടുത്ത ലക്‌ഷ്യം കുണ്ടള ഡാം ആയിരുന്നു, എന്നാല്‍ പോകുന്നതിനിടയില്‍ ഞങ്ങള്‍ക്ക് മറ്റൊരു സ്ഥലത്തെ കുറിച്ച് ഒരു അറിവ് കിട്ടി , ബോഡിഗാര്‍ഡ് എന്ന ഫിലിം സോണ്ഗ് ലൊക്കേഷന്‍, എന്നാല്‍ അത് അറിഞ്ഞപ്പോലെക്കും അവിടെക്കുള്ള ശരിയായ വഴി കഴിഞ്ഞിരുന്നു അവിടെ നിന്നും തിരിച്ചു അവിടേക്ക് പോകുക അത്ര എളുപ്പം എല്ലത്തതിനാല്‍ ഞങ്ങള്‍ ലോക്കേഷന് മുകളിലെ റോഡ്‌ സൈഡില്‍ ഇറങ്ങി സ്ഥലം കണ്ടു ,   
അതിനിടയില്‍ അടിയിലേക്ക് ഇറങ്ങാന്‍ ഉള്ള വഴിയും കണ്ടെത്തി ഞങ്ങള്‍ താഴേക്കു ഇറങ്ങി അവിടെയാണ് ഞങ്ങളില്‍ പലരും കേട്ട് മാത്രം പരിചയമുള്ള അട്ട എന്ന ജീവിയെ ആദ്യമായി കണ്ടത്, ഞങ്ങള്‍ കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം കുണ്ടള ഡാം ലകഷ്യമാക്കി നീങ്ങി,.....
                             മാട്ടുപെട്ടി ഡാം , എക്കോ പോയിന്റ്‌ എന്നീ മനോഹര സ്ഥലങ്ങള്‍ കഴിഞ്ഞു വേണം കുണ്ടള ഡാമില്‍ എത്താന്‍, തിരിച്ചു വരുന്ന വഴി അവിടെ ഇറങ്ങാം എന്ന നിലയില്‍ ഞങ്ങള്‍ കുണ്ടള ഡാം ലകഷ്യമാക്കി നീങ്ങി. മനോഹരമായ കുന്നുകളും തോട്ടങ്ങളും ഈ യാത്രക്കിടെ കാണാം. പ്രത്യേകിച്ച് ഒരു സ്ഥലം എന്നതിനെക്കാള്‍ ഇത്തരം കാഴ്ചകള്‍ക്കാണ് മൂന്നാര്‍ യാത്രയില്‍ പ്രാധാന്യം കൊടുക്കേണ്ടതെന്ന് തോന്നുന്നു, ഇടയ്ക്ക് ഇരു വശത്തും യൂക്കാലി മരങ്ങള്‍ നിറഞ്ഞ റോഡ്, കാഴ്ചകള്‍ കണ്ട് യാത്ര. അങ്ങനെ കുണ്ടള ഡാമിലെത്തി.
വലിയ യൂക്കാലി മരങ്ങള്‍ക്കരികിലായാണ് ഈ ഡാം.നല്ല ഭംഗിയുള്ള കാഴ്ചകളാണ് ഈ സ്ഥലവും നല്‍കുന്നത്
ഡാമില്‍ ബോട്ടിങ്ങ് സൗകര്യം ഉണ്ട്. ധാരാളം പേര്‍ ബോട്ടിങ്ങ് നടത്തുന്നുണ്ടായിരുന്നു
ഞങ്ങള്‍ അവിടെ നിന്നും യാത്ര തിരിച്ചു. മഴ ചെറുതായി പെയ്യുന്നുണ്ട്,  ഞങ്ങള്‍ എക്കോ പോയിന്റ്‌ ലകഷ്യമാക്കി വന്ന വഴി പോന്നു, അങ്ങനെ വീണ്ടും ഞങ്ങള്‍ എക്കോ പൊയന്റില്‍ എത്തി....
 അവിടെ ധാരാളം വഴിയോര കച്ചവടക്കാര്‍ ഉണ്ടായിരുന്നു ..... ഞങ്ങള്‍ എക്കോ പൊയന്റില്‍ നിന്നും ധാരാളം ഫോട്ടോസ് എടുത്തു , പ൪ചെയിസ് ചെയ്തു .....
ഞങ്ങള്‍ അവിടെ നിന്നും യാത്രയായി മാട്ടുപെട്ടി ഡാം കാണാന്‍ എന്നാല്‍ മഴയും ക്ഷീണവും ഞങ്ങളെ അതികനേരം അവിടെ തുടരാന്‍ അനുവതിച്ചില്ല 
ഞങ്ങള്‍ അതോടെ അവിടെ നിന്നും സ്വന്തം നാട്ടിലേക്കു പോന്നു ..............................................
****************************************************************************************************************
                                                     മൂന്നാറിലെ കാഴ്ചകളില്‍ നിന്നും ........                                                







2 comments:

  1. ഒരുപാട് ഇഷ്ടപ്പെട്ടു .... ഇനിയും യാത്ര വിവരണങ്ങള്‍ പ്രതീക്ഷിച്ചു ഞങള്‍ കാത്തിരിക്കുന്നു ... വീണ്ടും കാണാം .. സസ്നേഹം ...

    ReplyDelete

നിങ്ങളുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പങ്കുവെക്കാന്‍ മറക്കരുതേ.... നിങ്ങളുടെ ഓരോ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വളരെ വിലപ്പെട്ടതാണ്,. ഇല്ലാന്ന് പറയരുത് ഒന്നല്ലേല്‍ നമ്മളെല്ലാം മലയാളികളല്ലേ നല്ലത് പറഞ്ഞില്ലേലും വിമര്‍ശനം ആകാലോ...
വിമ൪ഷങ്ങളില്‍ നിന്ന് മാത്രമേ തെറ്റ് കുറ്റങ്ങളില്‍ ഇല്ലാത്ത ഒന്നാക്കി ഇതിനെ മാറ്റാന്‍ ആകൂ.... plz

Related Posts Plugin for WordPress, Blogger...